തോമസ് തേക്കിൽ കോർ എപ്പിസ്കോപ്പാ (തേക്കിലച്ചൻ)

തിരുവല്ല, നെടുമ്പ്രം പഞ്ചായത്തിലെ കല്ലിങ്കൽ ദേശത്തെ പുരാതനവും പ്രശസ്തവുമായ മാലിയിൽ തേക്കിൽ കുടുംബത്തിലെ മത്തായി മാത്യുവിന്റെയും ശോശാമ്മ മാത്യുവിന്റെയും മകനായി 1952 മെയ് 10 ന് ജനിച്ചു. കല്ലിങ്കൽ MDLP, തിരുവല്ല MGM, പത്തനാപുരം സെന്റ് സ്റ്റീഫൻസ് എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജിൽ നിന്ന് ബിരുദം നേടി. മതപരമായ വിജ്ഞാനം നേടുവാൻ ആഗ്രഹിച്ച അദ്ദേഹം കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന് വൈദികപഠനം പൂർത്തീകരിച്ചു.
1980 ജൂൺ 10 ന് ചാത്തന്നൂർ വലിയവീട്ടിൽ കോശി മുതലാളിയുടെ മകൾ ഏലിയാമ്മ തോമസിനെ വിവാഹം ചെയ്തു. റ്റീമാ, റ്റീബാ, റ്റിബിൻ എന്നിവർ മക്കളും ജാക്സൻ, നെബു, ഷെറിൻ എന്നിവർ മരുമക്കളുമാണ്.
മലങ്കരസഭയുടെ തിരുവനന്തപുരം, ചെങ്ങന്നൂർ ഭദ്രാസനങ്ങളിലെ വിവിധ ദൈവാലയങ്ങളിൽ സേവനം അനുഷ്ഠിച്ച അദ്ദേഹത്തെ പ. സഭ 2018 ജൂലൈ 13 ന് കോർ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തി. സഭാ സാംസ്കാരിക മേഖലകളിൽ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമായിരുന്ന അച്ചൻ.
2023 ഒക്ടോബർ 31 ന് ഓസ്ട്രേലിയയിൽ വെച്ച് കർതൃസന്നിധിയിലേക്ക് യാത്രയായി .
വൈദിക സ്ഥാനങ്ങൾ
1977 : ശെമ്മാശൻ
1980 : വൈദികൻ
2018 ജൂലൈ 13 : കോർ എപ്പിസ്കോപ്പാ
സേവനം അനുഷ്ഠിച്ച ദൈവാലയങ്ങൾ
തിരുവനന്തപുരം ഭദ്രാസനം
1980 – 84 കുണ്ടറ വലിയപള്ളി
1985 – 88 ചാത്തന്നൂർ സെന്റ് ജോർജ് വലിയപള്ളി
1988 – 91 നെടുമ്പായിക്കുളം സെന്റ് ജോർജ്
1991 ശ്രീകാര്യം മാർ ബസേലിയോസ് ഗ്രീഗോറിയോസ് പള്ളി
ചെങ്ങന്നൂർ ഭദ്രാസനം
1992 – 1998 വള്ളംകുളം സെന്റ് മേരീസ്
1998 ചെങ്ങന്നൂർ സെന്റ് ഇഗ്നേഷ്യസ്
2001 തോട്ടപ്പുഴ മാർ ഗ്രീഗോറിയോസ്
2004 ആറാട്ടുപുഴ സെന്റ് മേരീസ്
2007 പാണ്ടനാട് സെന്റ് മേരീസ്
2010 ഉമയാറ്റുകര സെന്റ് തോമസ്
2013 തിരുവൻവണ്ടൂർ സെന്റ് ജോർജ്
2016 കല്ലുങ്കൽ സെന്റ് ജോർജ്
2019 കൂർത്തമല സെന്റ് മേരീസ്
2021 (റിട്ടയർമെന്റ് )
അലങ്കരിച്ച സ്ഥാനങ്ങൾ
1978-80 അഭി. ഗീവർഗീസ് മാർ ദീയസ്ക്കോറോസ് തിരുമേനിയുടെ പ്രഥമ സെകട്ടറി,
1985 – 88 തിരുവനന്തപുരം ഭദ്രാസന സെക്രട്ടറി,
തിരുവനന്തപുരം ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ്,
2004 സഭാ മാനേജിംഗ് കമ്മറ്റി അംഗം,
പരുമല സെമിനാരി കൗൺസിൽ മെമ്പർ ,
സഭാ വർക്കിംഗ് കമ്മറ്റി അംഗം,
MGM ഹയർ സെക്കണ്ടറി സ്കൂൾ PTA പ്രസിഡന്റ്,
MGM സ്കൂൾ ഗവേണിംഗ് ബോർഡ് മെമ്പർ ,
MDLP സ്കൂൾ കല്ലുങ്കൽ PTA പ്രസിഡന്റ് & ലോക്കൽ മാനേജർ,
റെഡ്ക്രോസ് സൊസെറ്റി മെമ്പർ,
നെടുമ്പ്രം YMCA രക്ഷാധികാരി,
കല്ലുങ്കൽ ഗ്രാമവികസന സമിതി അംഗം,
ബാലജനസഖ്യം തിരുവല്ലാ യൂണിയൻ രക്ഷാധികാരി,
കനിവ് ചാരിറ്റബിൾ സൊസൈറ്റി,
ബൈബിൾ സൊസെറ്റി ഓഫ് ഇന്ത്യ കല്ലിശേരി റീജിയൻ പ്രസിഡന്റ്,
മാലിയിൽ കുടുബയോഗം പ്രസിഡന്റ്,
തേക്കിൽ കുടുംബയോഗം രക്ഷാധികാരി.
– റ്റിബിൻ ചാക്കോ തേവർവേലിൽ