1928-ല്‍ വട്ടിപ്പണ പലിശ വാങ്ങിയത്

17-8-1928: പാത്രിയര്‍ക്കാ പ്രതിനിധി മാര്‍ യൂലിയോസ് ഏലിയാസ് വട്ടശ്ശേരില്‍ തിരുമേനിയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് രജിസ്റ്റേര്‍ഡ് ലെറ്റര്‍ അയച്ചു.

20-8-1928: വക്കീലുമായി സസ്പെന്‍ഷന്‍ ചര്‍ച്ച ചെയ്തു. വട്ടിപ്പണം മെത്രാന്‍ കക്ഷിക്ക് കൊടുക്കാതിരിക്കുവാന്‍ ഇന്‍ജക്ഷന്‍ കേസ് ഫയല്‍ ചെയ്തു.

22-8-1928: വട്ടിപ്പണം നാളെത്തന്നെ വാങ്ങുന്നതിനുള്ള സര്‍വ്വ ഏര്‍പ്പാടും ഇന്നുതന്നെ കഴിച്ച് അയച്ചു കഴിഞ്ഞിരിക്കുന്നു.

23-8-1928: ഇന്‍ജക്ഷന്‍ കേസ് വാദം കേട്ട് അവധിക്കു വച്ചു. വട്ടിപ്പണത്തിന്‍റെ പലിശ തിരുവനന്തപുരത്ത് ഉണ്ടായിരുന്നത് തിരുമേനി വാങ്ങിച്ചു. സായിപ്പില്ലാതിരുന്നതിനാല്‍ ബാക്കി ഉടനെ കിട്ടിയില്ല.

(കാനം പറപ്പള്ളിത്താഴെ പി. എം. ജേക്കബ് കത്തനാരുടെ ദിനവൃത്താന്ത കുറിപ്പുകളില്‍ നിന്നും)