കോവിഡെന്ന പേമാരിയിൽ ദുരിതമനു ഭവിക്കുന്നവർക്കുള്ള കിറ്റ് വിതരണോത്ഘാടനം CASA യുടെ ദേശീയ ചെയർമാൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് നിരണം പള്ളിയിൽ നിര്‍വഹിച്ചു.
തിരുവല്ല: യാതന അനുഭവിക്കുന്നവരെ കലവറയില്ലാതെ സഹായിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് ചർച്ച് ഓക്സിലറി ഫോർ സോഷ്യൽ ആക്ഷൻ( കാസാ) ദേശീയ ചെയർമാൻ ഡോ. യാക്കൂബ് മാർ ഐറേനിയോസ് പ്രസ്താവിച്ചു. കോവിഡ് ബോധവൽക്കരണവും ഭക്ഷ്യ-നിത്യോപയോഗ സാധനങ്ങളുടെ കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ പ്രദേശങ്ങളിൽ നിന്നായി മുന്നൂറിലധികം കുടുംബങ്ങൾക്ക് സഹായം നല്കി. ഫാ. വർഗീസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. ബിജു പി തോമസ്, എം വി എബ്രഹാം, ആശാ ജേക്കബ്, മനു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.