തൊടുപുഴ – മലങ്കര ഓർത്തഡോൿസ് സമൂഹം എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മ യുടെ പ്രവർത്തനം സ്ളാഘനീയമായ ഒന്നാണെന്ന് മുൻ മന്ത്രിയും , തൊടുപുഴ എം. എൽ. എ- യുമായ പി.ജെ ജോസഫ് പറഞ്ഞു. സഭയുടെ യൂക്കെ- യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലെ വിശ്വാസികൾ തമ്മിൽ പരിചയപെടുവാനും ,ആശയങ്ങൾ പങ്കുവയ്ക്കാനും വേണ്ടി ചെറിയ രീതിയിൽ ആരംഭിച്ച സ്വകാര്യ കൂട്ടായ്‌മയായ എം.ഓ. എസ് അഥവാ മലങ്കര ഓർത്തഡോൿസ് സമൂഹം എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ആഭ്യമുഖ്യത്തിലുള്ള സാധുജന സഹായ പദ്ധതിയുടെ ഭാഗമായി തൊടുപുഴ കരിങ്കുന്നം പ്ലാന്റെഷൻ ലെ 4 സെന്റെ കോളനിയിൽപെട്ടതും കഴിഞ്ഞ 14 വർഷമായി അസ്ഥികൾക്ക് തേയ്‌മാനം മൂലം നടക്കുവാൻപോലും കഴിയാതെയും , ചികിൽസിക്കാൻ നിവിർത്തിയില്ലാതെ കഴിയുന്ന റീന ജെയിസനു കൂട്ടായ്മയുടെ നേതൃത്വത്തിൽ അംഗങ്ങളിൽനിന്നും സമാഹരിച്ച ഒരുലക്ഷത്തി അറുപത്തയ്യായിരത്തി ഇരുനൂറ്റി പതിനാറു രൂപാ (Rs.165216) – ടെ ചികിത്സാ സഹായം ഭവനത്തിൽ എത്തി തുക കൈമാറി സംസാരിക്കുകയായിരുന്നു പി. ജെ ജോസഫ് എം.എൽ.എ വാട്ട്സ്ആപ്പ് കൂട്ടായ്മകൾ സാധാരണയായി വിമർശനങ്ങൾക്കു പാത്രമാകാറുണ്ടെങ്കിലും ഇത്തരം ജീവകാരുണിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ് എന്നും എം.എൽ.എ പറഞ്ഞു.
റവ.ഫാ ജോർജ് വാക്കനാംപാടം , റവ.ഫാ ബാബു എബ്രഹാം , കരിങ്കുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു , വൈസ് പ്രസിഡന്റ് ജോജി തോമസ്, വാർഡ് മെംമ്പർ ലില്ലി ബേബി , ഫിലിപ്പ് വാക്കനാംപാടം , ബോസ് തലിയംചിറ , ജോയ് കട്ടക്കയം എന്നിവർ പങ്കെടുത്തു.
Recent Comments