‘ഹെൽമോ 2019’

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ മർത്ത മറിയം വനിതാ സമാജത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച്‌ ‘ഹെൽമോ 2019’ എന്ന പേരിൽ ‘ഇന്റർ-പ്രെയർ ക്രിസ്ത്യൻ ഭക്തിഗാന മത്സരം’ സംഘടിപ്പിച്ചു.

ഇടവകയിലെ വനിതകളിൽ സംഗീതത്തിലുള്ള അവബോധവും അഭിരുചിയും വളർത്തുവാൻ വേണ്ടി മഹാഇടവകയിലെ പ്രാർത്ഥനായോഗങ്ങളെ ഉൾപ്പെടുത്തി, നവംബർ 29-‍ാം തീയതി സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പലിൽ വെച്ച്‌ നടന്ന മത്സരത്തിൽ 16-ഓളം ടീമുകൾ പങ്കെടുത്തു.

മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അബ്ബാസിയ സെന്റ്‌ കുര്യക്കോസ്‌ പ്രാർത്ഥനായോഗം മാസ്റ്റർ ജെറിൻ മാത്യൂ മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം അബ്ബാസിയ സെന്റ്‌ ഏലിയാസ്‌ പ്രാർത്ഥനായോഗവും, മൂന്നാം സ്ഥാനം സെന്റ്‌ മേരീസ്‌ പ്രാർത്ഥനായോഗവും, സെന്റ്‌ പീറ്റേർസ്‌ – സെന്റ്‌ സ്റ്റീഫൻസ്‌ പ്രാർത്ഥനായോഗങ്ങളുടെ സംയുക്ത ടീമും പങ്കിട്ടു. സെന്റ്‌ ബേസിൽ ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ, എബ്രഹാം ജേക്കബ്‌, മായാ ജോസ്‌ എന്നിവർ വിധികർത്താക്കളായിരുന്നു.

ഇടവകവികാരിയും പ്രസിഡണ്ടുമായ ഫാ. ജിജു ജോർജ്ജ്‌ ഭദ്രദീപം തെളിയിച്ച്‌ സമാജത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം നിർവ്വഹിച്ചു. സമാജം വൈസ്‌ പ്രസിഡണ്ട്‌ എലിസബത്ത്‌ മാത്യൂ സ്വാഗതവും സെക്രട്ടറി സ്രീബാ വിനോദ്‌ നന്ദിയും രേഖപ്പെടുത്തിയ യോഗത്തിൽ ഇടവക മുൻ വികാരി ഫാ. ജേക്കബ്‌ തോമസ്‌, സഹവികാരി ഫാ. ലിജു പൊന്നച്ചൻ, ഇടവക സെക്രട്ടറി ജിജി ജോൺ, പ്രാർത്ഥനായോഗ ജനറൽ സെക്രട്ടറി സാമുവേൽ ചാക്കോ എന്നിവർ ആശംസകൾ അറിയിച്ചു.