
കോട്ടയം: പ്രമുഖ സിനിമ നിർമാതാവും സെഞ്ചുറി ഫിലിംസ് ഉടമയുമായ രാജു മാത്യു(82) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഫിലിം ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് ആയിരുന്നു.
പിൻ നിലാവ് (1983), അവിടത്തെപോലെ ഇവിടെയും (1985), വൃത്തം (1987), മുക്തി (1988), കുടുംബ പുരാണം (1988), തന്മാത്ര (2005), മണിരത്നം (2014) തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്. ഫഹദ് ഫാസിൽ നായകനായ ‘അതിരനാണ്’ അവസാനമായി നിർമിച്ച ചിത്രം. തീയേറ്ററിൽ വിതരണത്തിന് തയാറാകുന്ന ‘കുഞ്ഞൽദോ’യുടെ ചിത്രീകരണം നടക്കുകയായിരുന്നു.
പരേതയായ ലില്ലി മാത്യുവാണ് ഭാര്യ. അഞ്ജന ജേക്കബ്, രഞ്ജന മാത്യു എന്നിവർക്ക് മക്കളാണ്.
ചലച്ചിത്ര നിർമാതാവ് സെഞ്ചുറി രാജു മാത്യു അന്തരിച്ചു
