മാത്യൂസ് ജോർജ്ജ് ചുനക്കര രോഹിൻഗ്യ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ചു

ധാക്ക: ക്രിസ്ത്യൻ കോണ്ഫറൻസ് ഓഫ് ഏഷ്യയുടെ ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്ജ് ചുനക്കരയുടെ നേതൃത്വത്തിലുള്ള സംഘം ബംഗ്ലാദേശിൽ രോഹിൻഗ്യ അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിച്ചു. ഏകദേശം 1.2 മില്യൺ അഭയർത്ഥികളാണ് സ്വന്തം ദേശം നഷ്ടപ്പെട്ടു 32 ക്യാമ്പുകളിലായി പാർക്കുന്നത്. അഭയാർത്ഥികളുടെ ജീവിതാവസ്ഥ അതീവ ദുരിതവും ദാരിദ്ര്യവും നിറഞ്ഞതാണ് എന്നു അദ്ദേഹം അറിയിച്ചു. 2017ൽ ബർമ്മയിലെ വംശ കലാപത്തിൽ നിന്നും പ്രാണരക്ഷാർത്ഥം ഓടിപ്പോയവരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്.