നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന് കലഹാരി ഒരുങ്ങുന്നു

രാജൻ വാഴപ്പള്ളിൽ

വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനുവേണ്ടി പെൻസിൽവേനിയയിലെ കലഹാരി റിസോർട്ട് ഒരുങ്ങുന്നു. കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ആത്മീയ ഉണർവിനും വിനോദത്തിനും വേണ്ട എല്ലാ വിഭവങ്ങളും ഒരുമിച്ച് അണിയിച്ചൊരുക്കിയിരിക്കുന്ന ഇവിടെ അമേരിക്കയിലെ ഏറ്റവും വലിയ ഇൻഡോർ വാട്ടർ പാർക്കാണ് സ്ഥിതി ചെയ്യുന്നത്

ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് റിസോർട്ടിൽ ഫീസ് ഇളവോടെ ഇതൊക്കെ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.പ്രകൃതി രമണീയമായ പോക്കോണോസ് മലനിരകൾക്ക് സമീപമാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ തന്നെ ആഡംബര താമസത്തിന് ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചിട്ടുള്ള അപൂർവം റിസോർട്ടുകളിൽ ഒന്നാണ് കലഹാരി. 220,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള വാട്ടർപാർക്കാണ് റിസോർട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത.ഇവിടെ താമസിയ്ക്കുന്ന ആരുടേയും മനം കവരുന്ന രീതിയിൽ നിരവധി റൈഡുകൾ സഹിതമാണ് ഇതു സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളുടേയും മുതിർന്നവരുടേയും വിനോദ വേളകളെ ആനന്ദകരമാക്കുന്ന നിരവധി വാട്ടർഷോകൾ കലഹാരിയിലെ വാട്ടർ പാർക്കിൽ ഒരുക്കിയിരിക്കുന്നു. റെട്രാക്ടബിൾ റൂഫോടുകൂടിയ വാട്ടർ പാർക്കിൽ ബോഡി ബോർഡിംഗ്, സർഫിളിംഗ് ഇൻഡോർ/ ഔട്ട്ഡോർ ഹോട്ട്ടബ്, വേവ് പൂൾ തുടങ്ങി ഒരു കുടുംബത്തിന് ആസ്വദിയ്ക്കാവുന്നതെല്ലാമുണ്ട്. 977 റൂമുകൾ ഉള്ള വൻ ഹോട്ടൽ സമുച്ചയമടങ്ങിയ കലഹാരിയിൽ നിരവധി റസ്റ്ററന്റുകൾ, സ്പാകൾ, സലൂണുകൾ, കൺവൻഷൻ സെന്ററുകൾ എന്നിവയുമുണ്ട്. ആധുനിക സുരക്ഷാ സൗകര്യങ്ങൾ ഉള്ള ഇവിടെ സമയം ചെലവഴിക്കുവാൻ നിരവധി വിനോദ പരിപാടികൾക്ക് അവസരമുണ്ട്

ഗോറില്ല ഗ്രോവ് ട്രീ ടോപ്പ് അഡ്വഞ്ചർ അത്തരത്തിലൊന്നാണ്. വെർച്വൽ റിയാലിറ്റി ഗെയിമുകളാണ് മറ്റൊരു പ്രത്യേകത. മരാക്കഷ് മാർക്കറ്റ് എന്ന ഷോപ്പിംഗ് അനുഭവമാണ് ഒരു പുതുമ. പിസ, പബ്, വാട്ടർ പാർക്ക് ഡൈനിംഗ്, കഫേ മിറാഷ് , ജാവ മഞ്ചാരോ, ദി ലാസ്റ്റ് ബൈറ്റ്, ഫെലിക്സ് ബാർ, ഐവറി കോസ്റ്റ് റസ്റ്ററന്റ് , ഗ്രേറ്റ് കരോ മാർക്കറ്റ് പ്ലേസ് ബുഫേ, സോർട്ടിനോസ് ഇറ്റാലിയൻ കിച്ചൻ, ബ്രാൻഡ്ബർഗ്, ഡബിൾ കട്ട് ഗ്രിൽ തുടങ്ങിയ റസ്റ്ററന്റുകൾ ഓരോ താമസക്കാരനും നൽകുന്നത് രുചിയുടെ വ്യത്യസ്ത രസക്കൂട്ടുകൾ

ജൂലൈ 17 മുതൽ 20 വരെ കോൺഫറൻസ് നടക്കുന്നത്.ന്യുയോർക്കിൽ നിന്നും രണ്ടു മണിക്കൂർ താഴെ സമയം കൊണ്ട് കലഹാരിയിലെത്താം. 98 മൈൽ ദൂരമുണ്ട് ഇവിടേക്ക്. ഫിലഡൽഫിയയിൽ നിന്നും കൺവൻഷൻ സെന്ററിലെത്താനും ഇത്രയും സമയം മതി. ന്യൂജേഴ്സിയിൽ നിന്നും 125 മൈൽ ദൂരമുണ്ട്. മേരിലാൻഡ്, വാഷിംഗ്ടൺ, നോർത്ത് കരോളീന എന്നിവിടങ്ങളിൽ നിന്ന് 4 മണിക്കൂർ സമയം ഡ്രൈവ് ചെയ്യണം .‌

കോൺഫറൻസിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്ക് ഇനിയും അവസരമുണ്ടെന്നും അവസരം ഭദ്രാസനത്തിലെ പരമാവധി അംഗങ്ങൾ പ്രയോജനപ്പെടുത്തണമെന്നും കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് അറിയിച്ചു.

വിവരങ്ങൾക്ക് :കോ ഓർഡിനേറ്റർ ഫാ. സണ്ണി ജോസഫ് 718 608 5583, ജനറൽ സെക്രട്ടറി ജോബി ജോൺ: 201 321 0045, ട്രഷറർ മാത്യു വർഗീസ് 631 891 8184.