മാർ സെറാഫിമിന്റെ ജന്മ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

മണ്ണാറക്കുളഞ്ഞി: മലങ്കര ഓർത്തഡോൿസ് സഭയുടെ ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുടെ ജന്മ സുവർണ്ണ ജൂബിലി ആഘോഷം മണ്ണാറക്കുളഞ്ഞി മാർ ബസേലിയോസ് പള്ളിയിൽ വീണ ജോർജ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. വികാരി ഫാ.റോയി എം.ഫിലിപ്പ്, തുമ്പമൺ ഭദ്രാസന സെക്രട്ടറി ഫാ.ടൈറ്റസ് ജോർജ്, ഇടവക ട്രസ്റ്റീ ഫിലിപ്പ് കെ.ജോർജ്, സെക്രട്ടറി ബിനു എം.ചാക്കോ, ജേക്കബ് ഫിലിപ്പ് കോർ എപ്പിസ്കോപ്പ, ഫാ.രാജു ഡാനിയേൽ, ഫാ.ബിജു പി.തോമസ്, ഫാ.ബിജു മാത്യൂസ്, ഫാ.ജോർജ് വർഗീസ് പറമ്പത്തെത്ത്, ഫാ.ലെസ്ലി പി.ചെറിയാൻ, ഫാ.ലിനു എം.ബാബു എന്നിവർ പ്രസംഗിച്ചു.