Nilackal Convention

52-ാമത് നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ പന്തല്‍ കാല്‍നാട്ടു കര്‍മ്മം

റാന്നി: നിലയ്ക്കല്‍ ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന 52-ാമത് നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍റെ പന്തല്‍ കാല്‍നാട്ടു കര്‍മ്മം റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഇടിക്കുള എം. ചാണ്ടി, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ. റ്റി. കെ. തോമസ്, വി. പി. മാത്യു, റോമിക്കുട്ടി മാത്യു, സഭാ മാനേജിങ് കമ്മറ്റിയംഗങ്ങളായ പ്രൊഫ. പി. എ. ഉമ്മന്‍, കെ.എ.എബ്രഹാം, ഫാ. ഷിബിന്‍ വറുഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനുവരി 9 മുതല്‍ 13 വരെ കണ്‍വന്‍ഷന്‍ നടത്തപ്പെടും.

52 convention news