ഭവനം നിർമിച്ചു നൽകി

ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ത്ഥാനത്തിൻറെ പുതുവത്സരസമ്മാനം മുണ്ടക്കയത്തുള്ള ഒരു നിർദ്ധന കുടുംബത്തിന് ഭവനം  നിർമിച്ചു നൽകി.  സ്നേഹദീപ്തി പദ്ധതിയുടെ ഭാഗമായി പൊളിഞ്ഞു വീഴാറായ ഭവനത്തിൽ നിന്ന് കെട്ടുറപ്പുള്ള പുതിയ ഭവനത്തിലേക്ക് 2019 ജനുവരി 2ന്  താക്കോൽ ദാനം കത്തീഡ്രൽ വികാരി ഫാ. അജു ഏബ്രഹാം നിർവഹിച്ചു.  മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളിയുടെ വികാരി ഫാ  കുര്യാക്കോസ്  മാണി, വന്ദ്യ റ്റി. ജോർജ് കോർഎപ്പിസ്‌കോപ്പ, ഡൽഹി യുവജനപ്രസ്ഥനം സെക്രട്ടറി അഡ്വ. റോബിൻ രാജു, കത്തീഡ്രൽ യൂണിറ്റ് സെക്രട്ടറി ശ്രീ. ലിജു വര്ഗീസ് എന്നിവർ പ്രസംഗിച്ചു. 2018 സെപ്റ്റംബർ 30 ന് ആരംഭിച്ച നിർമാണം എട്ടു ലക്ഷം രൂപ ചിലവഴിച്ച മൂന്ന് മാസത്തിനുള്ളിൽ കുടുംബത്തിന് കൈമാറി.. ഹോസ്‌ഖാസ് കത്തീഡ്രൽ നിന്ന് ഇരുപത്തിയഞ്ചോളം പേര് ചടങ്ങിൽ പങ്കെടുത്തു.