കോട്ടയം: ബഥനി ആശ്രമത്തിന്‍റെ ശതാബ്ദിയുടെ ഭാഗമായി സഭാചരിത്ര-ജീവചരിത്ര-പത്രപ്രവര്‍ത്തന മേഖലകളില്‍ 70 വര്‍ഷത്തോളമായി നിസ്തുല സേവനം നല്‍കിയ ബഥനിയുടെ ചരിത്രകാരനായ കെ. വി. മാമ്മനെ പഴയസെമിനാരിയില്‍ ഒക്ടോബര്‍ 9-ന് നടന്ന പ്രത്യേക സമ്മേളനത്തില്‍ ആദരിച്ചു. നവതിയിലേയ്ക്കു പ്രവേശിക്കുന്ന മാമ്മച്ചന്‍ ഊര്‍ജ്ജസ്വലതയുടെയും ലാളിത്യത്തിന്‍റെയും ആള്‍രൂപമാണെന്ന് ഫാ. ഡോ. ടി. ജെ. ജോഷ്വ പറഞ്ഞു. ഫാ. ഡോ. ഒ. തോമസ് വൈദികസെമിനാരിയുടെ ഉപഹാരം നല്‍കി. ഫാ. സഖറിയ ഒ.ഐ.സി., ഫാ. മത്തായി ഒ.ഐ.സി. എന്നിവര്‍ പ്രസംഗിച്ചു.