ഭൗതികശരീരം ഇന്നും നാളെയും പൊതുദർശനത്തിന് വയ്ക്കും

ചെങ്ങന്നൂർ: കാലംചെയ്ത തോമസ് അത്താനാസിയോസിന്റെ ഭൗതികശരീരം ശനിയും ഞായറും ചെങ്ങന്നൂരിൽ പൊതുദർശനത്തിന് വയ്ക്കും. ശനിയാഴ്ച ഉച്ചവരെ ചെങ്ങന്നൂർ ബഥേൽ അരമനയിലും തുടർന്ന് പുത്തൻകാവ് പള്ളിയിലും ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. വെള്ളിയാഴ്ച എറണാകുളം സെന്റ് മേരീസ് പള്ളിയിൽ പൊതുദർശനത്തിനുശേഷം വിലാപയാത്രയായി പരുമലയിലേക്ക് കൊണ്ടുവന്നു. മാർഗമധ്യേ ആലപ്പുഴ സെന്റ് മേരീസ് പള്ളിയിലും വണ്ടാനം മെഡിക്കൽ കോളേജിന് സമീപവും പൊതുദർശനമുണ്ടായിരുന്നു.

പരുമലയിൽനിന്ന് ബഥേൽ അരമനയിലേക്ക് കൊണ്ടുവന്നശേഷം പൊതുദർശനത്തിന് വച്ചു. ശനിയാഴ്ച ഏഴിന് ഗീവർഗീസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ ശുശ്രൂഷ നടക്കും. വൈകീട്ട് ഒന്നിന് ഭൗതികശരീരം വിലാപയാത്രയായി പിരളശ്ശേരി വഴി പുത്തൻകാവ് പള്ളിയിലേക്ക് കൊണ്ടുവരും. അവിടെ പ

തുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യമുണ്ട്. ഞായറാഴ്ച ഏഴിന് ഡോ. മാത്യൂസ് മാർ തീമോത്തിയോസിന്റെ മുഖ്യകാർമികത്വത്തിൽ കുർബ്ബാന നടക്കും. തുടർന്ന് കല്ലിശ്ശേരി വഴി ഓതറ ദയറയിൽ എത്തിക്കും. വൈകീട്ട് മൂന്നിന് കബറടക്കും.

Source