കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വന്ന കോടതിവിധികള്‍ നടപ്പിലാക്കുവാന്‍, സര്‍ക്കാര്‍ സംവിധാനം തയ്യാറാക്കണമെന്ന് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം.തര്‍ക്കങ്ങളും, വ്യവഹാരങ്ങളും ഉണ്ടാകുമ്പോള്‍ അവയുടെ പരിഹാരത്തിനായി കോടതികളെ സമീപിക്കുകയും, വിധികള്‍ എതിരായി വരുമ്പോള്‍ കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തി പ്രതിഷേധിക്കുകയും, ഹര്‍ത്താല്‍ നടത്തുകയും ചെയ്യുന്നത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നും, കോടതി വിധികളെ പരസ്യ പ്രസ്താവനയിലൂടെ ജനപ്രതിനിധികള്‍ അവഹേളിക്കുന്നത് സത്യപ്രതിജ്ഞ ലംഘനമാണെന്നും യുവജന പ്രസ്ഥാനം അഭിപ്രായപ്പെട്ടു. കോലഞ്ചേരി, ആലുവ തൃക്കുന്നത്ത് സെമിനാരി, മാന്തളിര്‍ തുടങ്ങിയ പള്ളികളില്‍ വിധി നടപ്പി ലാക്കിയതു പോലെ മുഖപക്ഷമില്ലാതെ നടപടിയെടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രസ്ഥാനം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകന്‍, ജനറല്‍ സെക്രട്ടറി ഫാ. അജി കെ. തോമസ്, ട്രഷറര്‍ ജോജി പി. തോമസ് എന്നിവര്‍ പ്രസംഗിച്ചു..
Recent Comments