മലങ്കരസഭയില്‍ നിന്നു ലഭിച്ച പണം കൊണ്ട് പള്ളിയും വീടും
61. പാത്രിയര്‍ക്കീസ് ബാവാ മലയാളത്തുനിന്നും കൊണ്ടുപോയ രൂപാ കൊണ്ട് കുസ്തന്തീനോപോലീസില്‍ എത്തി ……. സുറിയാനിക്കാരുടെ ….. ഒരു പള്ളിയും വീടും പണിയിക്കയും ആയതിന്‍റെ പടം ഇവിടെ കാണ്മാനായിട്ടു മെത്രാന്മാര്‍ക്കു കൊടുത്തയയ്ക്കയും ചെയ്തു.
69. മേല്‍ 66-ാം ലക്കത്തില്‍ പറയുന്നതുപോലെ സെമിനാരി നമ്പ്ര് വിധിയായതിനെപ്പറ്റി ശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്കു എഴുതി അയച്ചാറെ ആ സന്തോഷം കൊണ്ടും വ്യവഹാരം നടത്തിയതിനു സമ്മാനമായും ………… വെള്ളിയും കൊണ്ടു തീര്‍ത്തു കല്ലുകള്‍ വച്ചതായി മെത്രാന്മാര്‍ കഴുത്തില്‍ ധരിക്കുന്ന മാതൃകയില്‍ ഒരു സ്ലീബാ പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍ മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായ്ക്കായി കൊടുത്തയച്ചത് 1060-മാണ്ടു കര്‍ക്കടക മാസത്തില്‍ കോട്ടയത്തു വച്ച് മെത്രാപ്പോലീത്തായ്ക്കു കിട്ടി.
71. മൂസലില്‍ മൂന്നു പള്ളിക്കും ഒരു ദയറായിക്കും യാക്കോബായ സുറിയാനിക്കാരും റോമ്മാക്കാരും തമ്മില്‍ വളരെ കാലമായി തര്‍ക്കപ്പെട്ടു റോമ്മാക്കാര്‍ അളവു തിരിച്ചു എടുത്തു നടന്നു വന്നാറെ ഇപ്പോഴത്തെ പത്രോസ് പാത്രിയര്‍ക്കീസ് ബാവാ മുഖാന്തിരം തുര്‍ക്കി രാജ്യത്തില്‍ വ്യവഹാരം ചെയ്തതില്‍ യാക്കോബായ സുറിയാനിക്കാര്‍ക്കു ഗുണമായി തീര്‍ച്ചയുണ്ടായി വസ്തുക്കള്‍ കൈവശം കിട്ടിയിരിക്കുന്നതായി 1885 ധനു മാസത്തില്‍ മാര്‍ അത്താനാസ്യോസ് ബാവായ്ക്കു പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നു വന്നു ചേര്‍ന്ന കല്പനയില്‍ കാണുന്നു. ആ വ്യവഹാരം നടത്തിയത് മൂസലിന്‍റെ മാര്‍ ബഹനാം ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ആകുന്നുപോല്‍.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)