മുൻ യു.ഡി.എഫ്. സർക്കാരിനേക്കാൾ ഇപ്പോഴത്തെ എൽ ഡി എഫ് സർക്കാരാണ് നല്ലതെന്ന് പ. പിതാവ്

മുൻ സർക്കാരുകളെക്കാൾ മെച്ചം ആണ് ഇപ്പോഴത്തെ സർക്കാർ. മദ്യനയത്തിൽ ഓർത്തോഡോക്സ് സഭക്ക് സഭയുടെതായ നിലപാട് ഉണ്ട്.. പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ

ചെങ്ങന്നൂർ ഭദ്രസന അധിപൻ അഭി.തോമസ് മാർ അത്താനാസിയോസ് മെത്രപ്പോലീത്തയുടെ ആശീതി ആഘോഷം ഉൽഘാടനം ചെയ്യാൻ ചെങ്ങാനൂർ എത്തിയതായിരുന്നു പ. പിതാവ്.. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപിടിയായിട്ടാണ് പരി.പിതാവ് സഭയുടെ നിലപാട് വ്യക്തമാക്കിയത്… ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പിൽ ഓർത്തോഡോക്സ് സഭക്ക് പരസ്യ നിലപാട് ഇല്ല… ആർക്കും സഭ പിന്തുണ പ്രേഖ്യാപിച്ചിട്ടില്ല.. എന്ത് ചെയ്യണം എന്നത് വിശ്വാസികൾക്ക് അറിയാം.. മുൻ സർക്കാരുകളെക്കാൾ ഭരണത്തിൽ ഈ സർക്കാർ മെച്ചമാണ് എന്നും പ. ബാവ കൂട്ടിച്ചേർത്തു.