https://www.facebook.com/EverlightStudio.in/videos/892456340936478/
ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി : തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ അശീഥി ആഘോഷങ്ങൾ നാളെ മലങ്കര സഭയുടെ പരമാധ്യക്ഷൻ പരി:ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.
ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി :മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത ആദ്ധ്യക്ഷത വഹിക്കും. തിരുവിതാംകൂർ മഹാരാജാവ് ശ്രീ:മൂലം തിരുനാൾ രാമവർമ മുഖ്യ അതിഥി ആയിരിക്കും… അഭി:കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത സന്നിഹിതനായിരിക്കും... ഡോ. അലക്സാണ്ടർ ജേക്കബ് I. P. S മുഖ്യ പ്രഭാഷണം നടത്തും. അശീതി സ്മരണിക പ്രകാശനം റൈറ്റ്:റെവ. യുയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പ നിർവഹിക്കും. അസോസിയേഷൻ സെക്രട്ടറി അഡ്വ:ബിജു ഉമ്മൻ ആശംസകൾ അറിയിക്കും.
81-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിക്ക് ജന്മദിനാശംസകൾ അർപ്പിക്കുവാന്‍ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി ബഥേൽ അരമനയിൽ എത്തിയപ്പോള്‍. മാവേലിക്കര ഭദ്രാസന സെക്രട്ടറി റവ. ഫാദര്‍ എബി ഫിലിപ്പ്, ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി റവ. ഫാദര്‍ മാത്യു ഏബ്രഹാം, പരുമല സെമിനാരി കൗൺസിൽ അംഗം റവ. ഫാദര്‍ ജോണ്‍സ് ഈപ്പന്‍ എന്നിവര്‍ സമീപം.




