ഫാ. ഹാം ജോസഫ്  പൗരോഹിത്യ സിൽവർ ജൂബിലി നിറവിൽ

 
ചിക്കാഗോ : പൗരോഹിത്യ ജീവിതത്തിന്‍റെ സിൽവർ ജൂബിലി നിറവിലെത്തിയ ഫാ. ഹാം ജോസഫ്  കൃതജ്ഞതാബലിയർപ്പണത്തിലൂടെ പരമകാരുണികനായ ദൈവം വഴിനടത്തിയ അനന്തകാരുണ്യത്തെ മഹത്വപ്പെടുത്തി. വരുന്ന 18 -ന്  ഞായറാഴ്ച ചിക്കാഗോ സെന്റ് തോമസ്  ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കുന്ന സ്തോത്രബലിയർപ്പണത്തിൽ ഫാ. ഹാം ജോസഫ് മുഖ്യകാർമികത്വം വഹിക്കും.
കഴിഞ്ഞ ദിവസം സെന്റ് തോമസ്  ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ഐക്യൂമിനിക്കൽ ഇടവകകളുടെ സംയുക്ത സമ്മേളനത്തിൽ മാർ ജേക്കബ് അങ്ങാടിയത്ത് സിൽവർ ജൂബിലിയോഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ബഹു.അച്ചന്‍റെ വൈദിക സേവനത്തെക്കുറിച്ചും പ്രവർത്തന മേഖലയെക്കുറിച്ചും അഭിനന്ദനം അറിയിച്ചു.
തുമ്പമൺ  ഭദ്രാസനത്തിൽ കീക്കൊഴൂർ  സെന്റ് പീറ്റേഴ്‌സ് ആൻഡ്‌ സെൻറ്‌ പോൾസ്  ഓർത്തോഡോക്സ് ഇടവകയിൽ വലിയകണ്ടത്തിൽ  ശ്രീ വി റ്റി ജോസഫിൻറെയും  ശ്രീമതി ഏലിയാമ്മ ജോസഫിൻറെയും മകനായി 1964  ജനുവരിയിൽ ജനനം. 1988 മുതൽ 1992 വരെ കോട്ടയം വൈദീക സെമിനാരിയിൽ നിന്നും വൈദീകപഠനം പൂർത്തിയാക്കിയ ഹാം ജോസഫ് 1991ൽ മൈലപ്ര മാർ കുറിയാക്കോസ് ദയറായിൽ വച്ച് ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ ഡോ പൗലോസ് മാർ ഗ്രിഗോറിയോസ്  മെത്രാപ്പോലീത്തായിൽ നിന്നും ശെമ്മാശ്ശപട്ടവും 1993  – സെപ്റ്റംബർ 19 -നു ശനിയാഴ്ച കീക്കൊഴൂർ  സെന്റ് പീറ്റേഴ്‌സ് ആൻഡ്‌ സെൻറ്‌ പോൾസ്  ഓർത്തോഡോക്സ് ദേവാലയത്തിൽ വച്ച് അഭിവന്ദ്യ ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയിൽ നിന്ന്  ഡൽഹി  ഭദ്രാസനത്തിനു വേണ്ടി വൈദികപട്ടവും സ്വീകരിച്ച ഫാ. ഹാം ജോസഫ് ഡൽഹി ഭദ്രാസനത്തിലെ  വിവിധ ദേവാലയങ്ങളിൽ കർമനിരതനായി.
തിരുവല്ല തിരുമൂലപുരം അയിരൂപറമ്പിൽ ജോളി ജോസഫ് ആണ് സഹധർമ്മിണി
മകൾ: ഹണി ജോസഫ്
മകൻ: ഹാബി ജോസഫ്
1993-മുതൽ  2006 വരെ ഡൽഹി ഭദ്രാസനത്തലെ വിവിദ ദേവാലയങ്ങളിൽ സേവനം അനുഷ്ഠിച്ച ഫാ. ഹാം ജോസഫ് 2006- മുതൽ   അമേരിക്കൻ ഭദ്രാസനത്തിൽ ശുശ്രൂഷ ചെയ്തുവരുന്നു. ഇപ്പോൾ ഷിക്കഹോ സെൻറ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ വികാരിയായി  സേവനം അനുഷ്ഠിക്കുന്നു.
  1. Mar  Gregorios  Singrauli
  2. St. Thomas Renukkoot
  3. Mar Gregorios  Obra
  4. St. Thomas Ghaziabad
  5. St. Stephens Dilshad Garden
  6. Mar Gregorios Noida
  7. St. Pauls Gwalior
  8. St. George  Jhansi
  9. St. Thomas  Agra
  10. St. Gregorios  Bharatpur
  11. St. Marys  Dholpur
  12. St. Dionysius  Al Ain UAE
  13. Mar Gregorios Gurgaon
  14. St. Thomas Denvor