സഭാ സമാധാനത്തെക്കുറിച്ച് പ. മാത്യൂസ് ദ്വിതീയന്‍ ബാവാ

സഭാകേസുകളില്‍ കഴിഞ്ഞ വര്‍ഷം ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിജയവര്‍ഷമായിരുന്നല്ലോ. അതിനെപ്പറ്റി എങ്ങനെ വിലയിരുത്തുന്നു?

സഭയുടെ വിജയം കേസ് ജയിച്ചതുകൊണ്ട് മാത്രമല്ല. സഭയുടെ ലക്ഷ്യപ്രാപ്തി സമാധാനമാണ്. സഭയുടെ ദൗത്യം ദൈവവും മനുഷ്യരും ഒന്നാകണമെന്നാണ്. ഈ അകല്‍ച്ച മാറ്റുന്നതിലുള്ള വിജയമാണ് സഭയുടെ യഥാര്‍ത്ഥ വിജയം.

വിജയങ്ങള്‍ ഐക്യത്തിലേക്കുള്ള വഴിയൊരുക്കമോ?

ശ്രമിക്കുന്നുണ്ട്. പക്ഷേ….. ബഹുജനം പലവിധമല്ലേ? ഈ ലക്ഷ്യത്തില്‍ തന്നെ പല ലക്ഷ്യങ്ങള്‍ ഉണ്ട്. അധ്വാനിക്കുക എന്നതു മാത്രമാണ് നമ്മുടെ ദൗത്യം. ഫലം തരുന്നത്, തരേണ്ടത് ദൈവമാണ്.

(പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 84-ാം ജന്മദിനം പ്രമാണിച്ച് എം. ജയപ്രസാദ് മലയാള മനോരമയ്ക്കു വേണ്ടി നടത്തിയ അഭിമുഖസംഭാഷണത്തില്‍ പറഞ്ഞത്. ഈ അഭിമുഖ സംഭാഷണം 1998 ജനുവരി 30-ന് പ്രസിദ്ധീകരിച്ചു.)