മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം (എം.ജി.ഓ.സി.എസ്.എം) യു.എ.ഇ സോണൽ കോൺഫറൻസ് ഒക്ടോബർ 13- ന് ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ
ദുബായ്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം (എം.ജി.ഓ.സി.എസ്.എം) യു.എ.ഇ സോണൽ കോൺഫറൻസ് ഒക്ടോബർ 13- ന് ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ നടക്കും.
‘ആകയാൽ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാൻ നിങ്ങളുടെ ഹൃദയവും മനസ്സും ഏൽപ്പിച്ചു കൊടുപ്പിൻ’ എന്നതാണ് മുഖ്യ ചിന്താ വിഷയം.
എം.ജി.ഓ.സി.എസ്.എം പ്രസിഡന്റ് ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ, ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് മെത്രാപ്പോലീത്താ, മാധ്യമ പ്രവർത്തകൻ വിനു വി. ജോൺ എന്നിവർ വിവിധ വിഷയങ്ങളിൽ ക്‌ളാസുകൾക്കു നേതൃത്വം നൽകും.
വൈകിട്ട് 3-ന് യു.എ.ഇ -ലെ 7 ഇടവകകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 80-ൽ പരം എം.ജി.ഓ.സി.എസ്.എം അംഗങ്ങളായ ഗായകർ ചേർന്ന് ആലപിക്കുന്ന ‘ഓർത്തോദുക്സോ’ എന്ന സംഗീത വിരുന്ന് അരങ്ങേറും. സാം തോമസാണ് സംവിധായകൻ.
വൈകിട്ട് 5-നു നടക്കുന്ന സമാപന സമ്മേളനത്തിൽ എം.ജി.ഓ.സി.എസ്.എം യു.എ.ഇ സോണൽ കമ്മിറ്റി സംഘടിപ്പിച്ച വിവിധ കലാ മത്സരങ്ങളിലെ വിജയികൾക്കുള്ള ട്രോഫികളും, സർട്ടിഫിക്കേറ്റുകളും സമ്മാനിക്കും.
വിവിധ ഇടവകകളിൽ നിന്നായി മുന്നൂറ്റി അൻപതോളം പ്രതിനിധികൾ സമ്മേളനത്തിന് എത്തിചേരുമെന്ന് സോണൽ പ്രസിഡന്റ് ഫാ. സജു തോമസ്, സെക്രട്ടറി സോളമൻ തോമസ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 050-3658232 എന്ന നമ്പറിൽ ബന്ധപ്പെടുക….