ടി.ജെ. വർഗ്ഗീസ് തരകൻ (65) നിര്യാതനായി

മലങ്കരസഭയുടെ മുൻ മാനേജിംഗ് കമ്മിറ്റി അംഗവും, അടൂർ സെന്റ് സിറിൾസ് കോളേജിന്റെ ഗവേണിംഗ് ബോർഡ് ട്രസ്റ്റിയുമായ, തെക്കേപ്പറമ്പിൽ ടി.ജെ. വർഗ്ഗീസ് തരകൻ (65), കർത്താവിൽ നിദ്ര പ്രാപിച്ചു.

ഭൗതികശരീരം ഞായറാഴ്ച (ആഗസ്റ്റ് 6) വൈകുന്നേരം 4 മ

ിക്ക് ഭവനത്തിൽ എത്തിക്കുന്നതും, തിങ്കളാഴ്ച സംസ്കാരം നടത്തുന്നതുമാണ്.

രാവിലെ 10 മണിയ്ക്കു ഭവനത്തിലും, 11 മണിയ്ക്കു പത്തനാപുരം പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലും സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതാണ്.

ഒ.സി.വൈ.എം. കേന്ദ്ര ഓഡിറ്ററും, അടൂർ-കടമ്പനാട് മെത്രാസന കൗൺസിൽ അംഗവും, മെത്രാസന യുവജന പ്രസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ലാൻസി തരകൻ സഹോദര പുത്രനാണ്.