ഫാ. വിൽസൺ മാത്യൂസ്‌ പൂർണ്ണസന്യാസിമാരുടെ ഗണത്തിലേക്ക്

തുമ്പമൺ ബേസിൽ ദയറ അംഗവും പ്രഗത്ഭ സുവിശേഷ പ്രസംഗകനുമായ ഫാ. വിൽസൺ മാത്യൂസ്‌ റമ്പാന്‍ സ്ഥാനത്തേയ്ക്ക് പ്രവേശിച്ചു. ബസലേല്‍ റമ്പാന്‍ എന്നാണ് പുതിയ സന്യാന നാമം.

2017 ആഗസ്റ്റ് 4 വെള്ളിയാഴ്ച കുളനട സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ശുശ്രുഷയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തായും, തുമ്പമൺ ഭദ്രസന അദ്ധ്യക്ഷനും, ബേസിൽ ദയറ അംഗവുമായ കുര്യാക്കോസ് മാർ ക്ലിമ്മിസ് മെത്രപൊലീത്താ മുഖ്യ കാർമികത്വം വഹിച്ചു. തിരുവനന്തപുരം ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ, സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ സഹകാർമികര്‍ ആയിരുന്നു.

കാതോലിക്കേറ്റ് കോളജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള റമ്പാച്ചൻ, സോഷ്യോളജി, ചരിത്രം, സൈക്കോളജി എന്നീ വിഷയങ്ങളിൽ മാസ്റ്റർ ബിരുദം, പത്തനാപുരം മൗണ്ട് താബോർ ടീച്ചേഴ്സ് ട്രെയിനിങ് കോളജിൽ നിന്ന് B.Ed, സഭാ ചരിത്രത്തിൽ M.Th എന്നിവ കരസ്ഥമാക്കി.
സഭാ ചരിത്ര വിഷയത്തിൽ സെറാംപൂർ യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറല്‍ ഗവേഷണം നടത്തുന്നു..വിദ്യാർഥി പ്രസ്ഥാനം യൂണിറ്റ് സെക്രട്ടറി, സ്റ്റുഡൻസ് വൈസ് പ്രസിഡന്‍റ്, ബേസിൽ പത്രിക ചീഫ്‌ എഡിറ്റർ, സമഷ്ടി ഓർത്തോഡോക്സ് സെന്‍റർ ഡയറക്ടർ, കോട്ടയം സോഫിയാ സെന്‍റർ സെക്രട്ടറി തുടങ്ങി സഭയുടെ വിവിധ തലങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. കുളനട സെന്റ് .ജോർജ് പള്ളി ഇടവകാംഗമാണ്.

ദൈവീക തണൽ അല്ലെങ്കിൽ ദൈവനിഴലിൽ എന്ന അർത്ഥത്തിൽ (Bezalel ) ബെസല

;േൽ (സുറിയാനിയിൽ ബേയ്സ് ല് ഏൽ) എന്ന പേരാണ് നല്‍കിയത്.പുറപ്പ…

Posted by Joice Thottackad on Freitag, 4. August 2017

 

ദൈവീക തണൽ അല്ലെങ്കിൽ ദൈവനിഴലിൽ എന്ന അർത്ഥത്തിൽ (Bezalel ) ബെസലേൽ (സുറിയാനിയിൽ ബേയ്സ് ല് ഏൽ) എന്ന പേരാണ് നല്‍കിയത്.പുറപ്പാട് പുസ്തകം 31 ന്റെ 1ൽ ഈ പേര് പ്രതിപാതിച്ചിരിക്കുന്നു. ഈ പേരുകാരൻ ആയ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ റമ്പാൻ എന്ന നിലയിലും പ്രാധാന്യം അർഹിക്കുന്നു. ഇന്ന് രാവിലെ 6.30 നു കുളനട സെന്‍റ് ജോര്‍ജ്ജ് ദേവാലയത്തില്‍ ആരംഭിച്ച വി. കുര്‍ബാനയ്ക്കും ശുശ്രൂഷയ്ക്കും മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രപൊലീത്തയും , ബേസിൽ ദയറ അംഗവും, റെസിഡന്റ് ബിഷപ്പുമായ കുര്യാക്കോസ് മാർ ക്ലിമ്മിസ് മെത്രപൊലീത്ത, ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രപൊലീത്താ, സഖറിയാ മാർ അന്തോണിയോസ് മെത്രപൊലീത്ത എന്നിവർ മുക്യകാര്മികത്വം വഹിച്ചു,