ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക അംഗവും, പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീണ്ട്രൽ അംഗവുമായ പത്തനംതിട്ട അഴൂർ ഒഴുമണ്ണിൽ ബഞ്ചമിൻ സാമുവേലിന്റെയും മിനി സാമുവേലിന്റെയും മകൾ ആഷ്‌ലി സാമുവേൽ (16 ) ഏപ്രിൽ 15 നു ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് നാലുമണിക്ക് ഡൽഹിയിൽ നിര്യാതയായി. ബോസ്റ്റൺ പയനിയർ ചാർട്ടർ സ്ക്കൂളിലെ 11 ക്ലാസ് വിദ്യാർഥിനിയായ ആഷ്‌ലി സ്ക്കൂളിലെ മറ്റു നാല് വിദ്യാർഥികളോടൊപ്പം ഇന്ത്യയിലേക്ക് മിഷൻ ട്രിപ്പിന് പോയതായിരുന്നു. വലിയനോമ്പിലെ നാല്പതുദിവസം നോമ്പ് നോറ്റശേഷം ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ പെസഹാ പെരുന്നാളിൽ സംബന്ധിച്ചു വിശുദ്ധ കുർബാനയും പെസഹാ അപ്പവും ഭക്ഷിച്ചു സ്വീകരിച്ചു മാതാപിതാക്കളോടും സണ്ടേസ്കൂൾ അധ്യാപകരോടും സുഹൃത്തുക്കളോടും യാത്രപറഞ്ഞ ആഷ്‌ലി രണ്ടു സ്‌കൂൾ അധ്യാപകരും മറ്റു നാല് സഹപാഠികളുമായി പാവപ്പെട്ട കുട്ടികൾക്കുവേണ്ടി കരുതിവച്ച സമ്മാനപൊതികളുമായി കഴിഞ്ഞ വ്യഴാഴ്ചയാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇന്ത്യയിലെ ഓർഫനേജുകൾ സന്ദർശിക്കുവാനായി പോയ ഈ ഏഴഗസംഘം, ശനിയാഴ്ച ഡൽഹിയിൽ നിന്നും ആഗ്രയിലേക്കുള്ള യാത്രാമധ്യേയാണ് ആഷ്‌ലിക്കു ഈ ദാരുണമായ അന്ത്യം സംഭവിച്ചത്. മൃതശരീരം നാളെ ഉച്ചക്ക് ബോസ്റ്റണിൽ കൊണ്ടുവരും. ഏപ്രിൽ 20 വ്യഴാഴ്ച വൈകിട്ട് അഞ്ചുമണിമുതൽ എട്ടുമണിവരെ ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ (St. Mary’s Indian Orthodox Church of Boston 65 Great Road, Maynard, MA 01754) പൊതുദര്ശനത്തിനായി കൊണ്ടുവരും. സംസ്കാരശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്
Suja Philipose ( Secretary)
St. Mary’s Indian Orthodox Church of Boston
65 Great Road, Maynard, MA 01754
Cell phone# 7812442530