ബിജു ഉമ്മന്‍ സ്ഥാനമേറ്റു

ദേവലോകം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മന്‍ ചുമതലയേറ്റു. പ. കാതോലിക്കാ ബാവായുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് രാവിലെ ചുമതലയേറ്റത്.
ഓശാന ഞായറാഴ്ച അഡ്വ. ബിജു ഉമ്മന്‍ പ. പിതാവിനെ സന്ദര്‍ശിച്ച് താക്കോലുകള്‍ ഏറ്റുവാങ്ങിയിരുന്നു. അരമന മാനേജര്‍ ഫാ. എം. കെ. കുര്യന്‍ പ്രാര്‍ത്ഥന നടത്തി.