അസോസിയേഷന്‍ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങള്‍

മലങ്കര അസോസിയേഷന്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടുന്നതും നടത്തു ന്നതും ക്രമവല്‍ക്കരിക്കുന്ന തിന് മലങ്കര സഭാ ഭരണഘടനയിലെ വ്യവസ്ഥകള്‍ക്കു വിധേയമായ ഉപചട്ടങ്ങള്‍ എന്ന നിലയില്‍ 1970ല്‍ നിലവില്‍ വന്ന ‘മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസി യേഷന്‍ യോഗം കൂടി തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച നടപടി ചട്ടങ്ങള്‍’ 2016ല്‍ പരിഷ്കരിച്ചതോടെ സങ്കീര്‍ണമായ തെരഞ്ഞെടുപ്പു പ്രക്രിയകള്‍ ലളിതമാക്കിയത് ഉള്‍പ്പെടെ കാലികമായ ഒട്ടേറെ പരിഷ്കാരങ്ങള്‍ വരുത്തി. ആനുകാലിക പ്രസക്ത മായ പരിഷ്കാരങ്ങള്‍ താഴെ ചേര്‍ക്കുന്നു. (ബ്രക്കറ്റില്‍ ഭാഗം : വകുപ്പ് : ഉപവകുപ്പ്, പേജ് എന്നിവ ചേര്‍ത്തിരിക്കുന്നു).

1. കൂട്ടുട്രസ്റ്റികളുടെ തെരഞ്ഞെടു പ്പിലെ preferential vote സമ്പ്രദായം നിര്‍ത്ത ലാക്കി. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടുന്ന വ്യക്തികളെ വിജയികളായി പ്രഖ്യാപിക്കും. നേരത്തെ പകുതിയിലധികം വോട്ടുകള്‍ നേടണമായിരുന്നു. (3: 7: 6; 11).

2. അസോസിയേഷനില്‍ നിന്ന് മാനേജിംഗ് കമ്മറ്റിയിലേക്ക് നേരിട്ടു മത്സരിക്കാന്‍ അവസരം നല്‍കുന്ന വകുപ്പ് കൂടുതല്‍ വ്യക്തമാക്കി. നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടേണ്ട അംഗങ്ങളുടെ കുറഞ്ഞ എണ്ണം 30ല്‍ നിന്ന് 100 ആയി ഉയര്‍ത്തി. (5 : 9 : 4; 13).

3. ഒരു സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി സമര്‍പ്പിക്കാവുന്ന നാമനിര്‍ദേശ പത്രികകളുടെ പരമാവധി എണ്ണം മൂന്ന് ആയിരിക്കും. നേരത്തെ ഇതിനു പരിധിയില്ലായിരുന്നു. (6 : 10 : 4; 16). പത്രിക യില്‍ സ്ഥാനാര്‍ത്ഥിയുടെ സമ്മതം രേഖപ്പെടുത്തണം.

4. ട്രിബ്യൂണല്‍ തീരുമാന പ്രകാരമോ യഥാസമയം തെരഞ്ഞെടുപ്പു നടക്കാതിരുന്നതു മൂലമോ പ്രതിനിധികള്‍ ഇല്ലാതെ വരുന്ന ഇടവക കള്‍ക്ക് നടപടിക്രമങ്ങള്‍ പാലിച്ച് ഒഴിവു നികത്താവുന്ന വകുപ്പുകള്‍ (1 : 4 : 6, 8; 6, 7). പുതിയതായി ചേര്‍ത്തു.

5. നടപടി ചട്ടങ്ങളുടെ ഭേദഗതിയും സ്ഥാനികളുടെയും അംഗങ്ങളുടെയും പ്രായം, യോഗ്യത, പെരുമാറ്റച്ചട്ടം എന്നി വയും നിശ്ചയിക്കാവുന്ന വകുപ്പ് (6 : 10 : 8; 17) പുതിയതായി ചേര്‍ത്തു. നടപടി ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നടപടി ക്രമം പഴയ നടപടിചട്ടങ്ങളില്‍ പറഞ്ഞി രുന്നില്ല.