ഡിജു ജോണ്‍ മാവേലിക്കരയെ ആദരിച്ചു

ies_1861

മനാമ: ബഹറനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ “കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ” (കെ. സി. ഇ. സി.) മീഡിയ സെല്‍ കണ്വ്വീനര്‍ ഡിജു ജോണ്‍ മാവേലിക്കരയെ, ഈസാ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ വച്ച് നടന്ന  ക്രിസ്തുമസ് പുതുവത്സര പരിപാടിയില്‍ വെച്ച് ആദരിച്ചു. പ്രസിഡണ്ട് റവ. ഫാദര്‍ ടിനോ തോമസിന്റെ അധ്യക്ഷതയില്‍ നടന്ന പൊതു സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത മൊമെന്റോ നല്‍കി. കെ. സി. ഇ. സി. വൈസ് പ്രസിഡണ്ടുമാരായ റവ. റജി പി. ഏബ്രഹാം, റവ. തോമസ് മാത്യു, റവ. ജോര്‍ജ്ജ് യോഹന്നാന്‍, റവ. ഫാദര്‍ എല്‍ദോസ് സ്കറിയ, റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്‌, റവ. സാം മാത്യു,  റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം എന്നിവര്‍ സന്നിഹതര്‍ ആയിരുന്നു.
ചിത്രം അടിക്കുറിപ്പ്:- കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ മീഡിയ സെല്‍ കണ്വ്വീനര്‍ ഡിജു ജോണ്‍ മാവേലിക്കരയെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത മൊമെന്റോ നല്‍കി ആദരിക്കുന്നു.