ക്രിസ്മസ് പുതുവത്സര അനുഗ്രഹ സന്ദേശം / ഡോ സഖറിയാസ് മാർ തെയോഫിലോസ്

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രസനാ അധിപൻ ഡോ സഖറിയാസ് മാർ തെയോഫിലോസ് മെത്രപൊലീത്തയുടെ ക്രിസ്മസ് പുതുവത്സര അനുഗ്രഹ സന്ദേശം.

theophilos

കർത്താവിൽ വാത്സല്യമുള്ളവരെ,
ഒരു ക്രിസ്മസ് പെരുന്നാൾ കൂടെ സംമാഗതമാകുകയാണല്ലോ,
ദൈവം തന്ന അനുഗ്രഹങ്ങൾ ആണ് മാസങ്ങൾ ..പ്രേത്യേകിച്ചു ഡിസംബർ മാസം.ക്രിസ്മസിന്റ മാസമായിട്ടാണ്‌ ഡിസംബർ അറിയപ്പെടുന്നത്.ക്രിസ്മസ് ഡിസംബറിന് മാത്രം മുള്ളതല്ല..മുന്നിലുള്ള ഓരോ മാസങ്ങൾക്കും അവകാശപ്പെട്ടതാണ്..ക്രിസ്മസ് എന്നും ഒരു ആഘോഷത്തിന്റെ അനുഭവമാണ് പ്രദാനം ചെയ്യുന്നത്…ആഘോഷത്തിൽ നിന്ന് അനുഭവത്തിലേക്കു നാം ഇനിയും പ്രേയണം ചെയ്യേണ്ടിയിരിക്കുന്നു..മേരി ക്രിസ്മസ് ആഘോഷത്തിന്റേതാണെങ്കിൽ മേഴ്സി ക്രിസ്മസ് അനുഭവത്തിന്റേതാണ്….
സൺ‌ഡേ സ്കൂളിലെ കുഞ്ഞുങ്ങൾ ഒരു സ്കിറ്റ് അവതരിപ്പിച്ചത് നമ്മെ ചിന്തിപ്പിക്കുന്നു.കൊച്ചു കുട്ടികൾ ആണ്…സ്റ്റേജിൽ 3 പേർ മാത്രം ..’സത്രം’ എന്നാണ് കഥയുടെ പേര്..
സത്ര ഉടമസ്തനായി ഒരു ബാലൻ വേഷം ധരിച്ചു ഇരിക്കുന്നു…അയാളുടെ അടുത്തേക്ക് സ്ത്രീയും പുരുഷനുമായി വേഷം ഇട്ട കുട്ടികൾ കടന്നു വരുന്നു…രാപാർക്കാൻ ഒരു ഇടം കിട്ടുന്നതിന് സത്ര ഉടമ യോടായി ആ പുരുഷൻ ആവശ്യപെടുന്നു…സത്രത്തിലെ ഒരു മുറി ലഭിക്കുമോ അയാൾ ചോദിക്കുന്നു…ഉത്തരം പറയേണ്ട സത്ര ഉടമയായ ബാലൻ മിണ്ടാത്ത ഇരിക്കുന്നു ..ഉത്തരം ഒന്നും പറയുന്നില്ല..സ്റേജിന്റെ മുൻപിൽ ഇരിക്കുന്ന അവന്റെ അമ്മ അവനോട് പറഞ്ഞു കൊടുക്കുന്നു..”മോനെ No എന്ന് പറ ” എന്ന്…സ്റേജിന്റെ വശത്തു നിന്ന് സൺഡേ സ്കൂൾ ടീച്ചർ പറഞ്ഞു കൊടുക്കുന്നു “മോനെ No എന്ന് പറ”എന്ന് ..ബാലൻ നീണ്ടുനിൽ…അവൻ നിശ്ശബ്ദനായി ഇരിക്കുകയാണ്…എല്ലാവരുടെയും മുഖത്ത് ടെൻഷൻ നിഴലിച്ചു…എല്ലാവരും വീണ്ടും..വീണ്ടും. No എന്ന് പറയാൻ അവനെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു….ചിന്തയിൽ നിന്ന് ഉണർന്ന് ആ ബാലൻ പറഞ്ഞു എന്റെ അമ്മയും, ടീച്ചറും എല്ലാവരും എന്നോട് No പറയുവാൻ പ്രേരിപ്പിക്കുന്നു..എന്നാൽ എനിക്ക് അതിന് കഴിയുന്നില്ല. ..അവസാനം സഹികെട്ട ബാലൻ പ്രതികരിച്ചു. മമ്മി നിർബന്ധിക്കുന്നു…No പറയുവാൻ..അദ്ധ്യാപകർ നിർബന്ധിക്കുന്നു. No പറയുവാൻ..നിങ്ങളെ കണ്ടിട്ട് No പറയുവാൻ എനിക്ക് മനസ് വരുന്നില്ല..ഏതാനും മുറികൾ ഉണ്ട് എന്ന് തോന്നുന്നു..ഞാൻ ഒന്ന് അന്വഷിച്ചിട്ടു പറയാം ..നിങ്ങൾ ഒന്ന് നില്ക്കു….അതുവരെ ഉള്ള മാമൂലുകളെയും, പാരമ്പര്യത്തെയും, കടമകളെയും വെല്ലുവിളിക്കുന്ന ആ ബാലന്റെ ഉത്തരം കരുണയുടെ കാര്യങ്ങളാണ്…സ്നേഹത്തിന്റെ സ്പർശനം മാണ്.. കടമ വറ്റി പോയാലും കരുണ ഒരിക്കലും വറ്റാത്ത നീരുറവ പോലെയാണ്…നമ്മുടെ ഈ ക്രിസ്മസും കരുണ വറ്റാത്ത , സ്നേഹ സ്പര്ശമുള്ളതായി തീരണം..ക്രിസ്മസ് ആഘോഷങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ് Liquor, beer., Wine ..ചുരുക്കത്തിൽ L B W എന്ന് പറയാം .ക്രിക്കറ്റിൽ L B W അയാൾ കളിയിൽ നിന്ന് പുറത്താകും ..ജീവിതത്തിൽ L B W വന്നാൽ ക്രിസ്മസിൽ നിന്നും ക്രിസ്തു വിൽ നിന്നും പുറത്താകും..’ക്രായിസ്റ്റ് മിസ്സ് ‘ആക്കുന്ന ക്രിസ്മസ് അല്ല ‘ക്രായിസ്റ്റ് മാസ് ‘ആകുന്ന ക്രിസ്മസ് ആയിരിക്കണം നമ്മുടെ ലക്ഷ്യം. Avoid LBW from our christmas
Wish you all a mercy christmas and a blessed New Year
ദൈവം അനുഗ്രഹിക്കട്ടെ
സ്നേഹപൂർവ്വം നിങ്ങളുടെ
സഖറിയാസ് മാർ തെയോഫിലോസ് മെത്രപൊലീത്ത