Fr. P. K. George Memorial Award

award

 

ഹരിയാന സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംയുക്ത ഓര്‍മ്മപ്പരുന്നാളും ഹ്യുമാനിറ്റോറിയന്‍ അവാര്‍ഡ് ദാനവും…

ഹരിയാന അംബാല സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ 20മത് ഓര്‍മ്മയും, ഇയ്യോബ് മാര്‍ ഫീലക്സിനോസ് മെത്രാപ്പോലീത്തായുടെ 5മത് ഓര്‍മ്മയും സംയുക്തമായി നവംബര്‍ 27ന് നടക്കും.

ഡല്‍ഹി ഭദ്രാസനാധിപന്‍ അഭി. ഡോ. യുഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്താ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അംബാല സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക ഏര്‍പ്പെടുത്തിയ ഫാ. ജോര്‍ജ്ജ് മെമ്മോറിയല്‍ ഹ്യുമാനിറ്റോറിയന്‍ അവാര്‍ഡ് ( ഉത്തരേന്ത്യയില്‍ മലങ്കര സഭയുടെ അപ്പോസ്തലനായി പ്രവര്‍ത്തിച്ച പി. കെ ജോര്‍ജ്ജ് കശീശയുടെ സ്മരണാര്‍ത്ഥം) ശ്രീമതി സൂസന്‍ ജോണിന് സമ്മാനിക്കും. തുടര്‍ന്ന് സ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ എം. എസ് വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തും.