ഫാദര്‍ എബി ഫിലിപ്പിന്‌ ‘മന്ന” പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി

001-1

 മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന സെക്രട്ടറിയും കരുവാറ്റ മാര്‍ യാക്കൂബ് ബുര്‍ദ്ദാന ഓര്‍ത്തഡോക്സ് വലിയ പള്ളി വികാരിയുമായ റവ. ഫാദര്‍ എബി ഫിലിപ്പിന്‌ ബഹറനിലെ മാവേലിക്കര ഭദ്രാസന ഓര്‍ത്തഡോക്സ് അംഗങ്ങളുടെ കൂട്ടായ്മയായ “മന്ന” യുടെ പ്രവര്‍ത്തകര്‍ ചേര്‍ന്ന്‍ സ്വീകരണം നല്‍കി. ബഹറിന്‍ സന്ദര്‍ശനാര്‍ത്ഥം വന്ന അച്ചന്‍, ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ പരിശുദ്ധ ദൈവ മാതാവിന്റെ മദ്ധ്യസ്ഥതാവാരശുശ്രൂഷകള്‍ക്ക് നേത്യത്വം വഹിക്കുകയും ചെയ്തു. സുഗയ റെസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ വച്ച് നടന്ന പൊതുസമ്മേളനത്തിന്‌ സെന്റ് മേരീസ് കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ജോഷ്വ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മന്നയുടെ പ്രസിഡണ്ട് റ്റി. ഐ. വര്‍ഗ്ഗീസ് സ്വാഗതം അര്‍പ്പിച്ചു. 
 പ്രോഗ്രാം കണ്വ്വീനര്‍ അലക്സ് ബേബി, മുതിര്‍ന്ന അംഗങ്ങള്‍ ആയ സി. പി. വര്‍ഗ്ഗീസ്, സോമന്‍ ബേബി, ജോണ്‍ ഐപ്പ്, ഡോ. ജോര്‍ജ്ജ് മാത്യു, കത്തീഡ്രല്‍ ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, എന്നിവര്‍ ആശംസ്കള്‍ അര്‍പ്പിച്ചു. ജോഷ്വാ ഏബ്രഹാം അച്ചന്‍ “മന്ന”യുടെ ഉപഹാരം എബി ഫിലിപ്പ് അച്ചന്‌ നല്‍കി ആദരിച്ചു. ബഹറനിലെ എക്യൂമിനിക്കല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കള്‍ കൗണിലിന്റെ മീഡിയ സെല്‍ കണ്വ്വീനറായി തിരഞ്ഞെടുക്കപ്പെട്ട മന്നയുടെ എഡിറ്ററും പബ്ലിസിറ്റി കണ്വ്വീനറുമായ ഡിജു ജോണ്‍ മാവേലിക്കരയ്ക്ക് എബി ഫിലിപ്പ് അച്ചന്‍ ഉപഹാരം നല്‍കി. ബഹു അച്ചന്റെ മറുപടി പ്രസംഗത്തില്‍ , ബഹറനില്‍ തന്നെ സ്വീകരിച്ച ഏവര്‍ക്കും ഉള്ള നന്ദിയും, മാവേലിക്കര ഭദ്രാസനത്തെപറ്റിയും മാര്‍ പക്കോമിയോസ് ശാലേം ഭവനത്തെപറ്റിയും സംസാരിച്ചു. കണ്വ്വീനര്‍ സജി ഫിലിപ്പ് വന്ന്‍ ചേര്‍ന്ന ഏവര്‍ക്കും നന്ദി അറിയിച്ചു.