കോലഞ്ചേരി പള്ളിയിൽ ആരാധന നടത്തുന്ന കാര്യത്തിൽ കളക്ടർ വിളിച്ചു ചേർത്ത ചർച്ചയിൽ തീരുമാനമായി

kolenchery_mosc_church

kolenchery_Worship_order_2016kolenchery_Worship_order_2016_1

കൊച്ചി: കോലഞ്ചേരി പള്ളിയിലെ ആരാധന സംബന്ധിച്ച് കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ഓർത്തഡോക്സ് സഭയും യാക്കോബായ വിഭാഗവും തമ്മിൽ ധാരണയായി. ദിവസത്തിൽ രണ്ട് സർവീസ് ഉണ്ടായിരിക്കും. ഒന്നാമത്തെ സർവീസ് 5.00 മുതൽ 8:30 വരെയും രണ്ടാമത്തേത് 9:00 മുതൽ 12:30 വരെയും.

ദേവാലയത്തിന്റെ താക്കോൽ ഓർത്തഡോക്സ് സഭയുടെ കൈവശം തന്നെ സൂക്ഷിക്കുവാനും തീരുമാനിച്ചു.
അനുവദിച്ചിരിക്കുന്ന സമയത്ത് കൂദാശകൾ നടത്തുവാൻ അനുവാദം ഉണ്ടായിരിക്കും
ശവസംസ്കാരം ഉണ്ടായാൽ അത് അനുസരിച്ച് ശുശ്രൂഷകൾ നടത്താവുന്നതാണ്.
യാക്കോബായ വിഭാഗം വാദിച്ച മറ്റ് അനവധി ആവശ്യങ്ങൾ വിധി മുൻനിർത്തി കളക്ടർ നിരാകരിച്ചു.
അന്തിമ വിധി വരെയേ ഈ തീരുമാനങ്ങൾക്ക് സാധുത ഉണ്ടായിരിക്കൂ.