ഭവനസഹായ വിതരണം പഴയസെമിനാരിയില്‍വെച്ച് നടത്തപ്പെടുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള ഭവനസഹായവിതരണം തിരഞ്ഞെടുക്കപ്പെട്ട 75 പേര്‍ക്ക് 27ന് 11 മണിക്ക് വിതരണം ചെയ്യും. പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്‍റെ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് പഴയസെമിനാരിയിലാണ് സഹായവിതരണം. ഭവനസഹായനിധി പ്രസിഡന്‍റ് ഡോ. സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ധനസഹായവിതരണം ഉദ്ഘാടനം ചെയ്യും. അറിയിപ്പ് ലഭിക്കുന്നവര്‍ അറിയിപ്പും വികാരിയുടെ സാക്ഷ്യപത്രവും സഹിതം അന്നു പത്തിന് പഴയസെമിനാരിയില്‍ എത്തണമെന്ന് കണ്‍വീനര്‍ അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.