പ്രഥമ മാര് അപ്രേം പുരസ്ക്കാരം ഫാ. കോനാട്ടിന്

fr_konat

തോട്ടയ്ക്കാട് – പരിയാരം മാര്‍ അപ്രേം ഓര്‍ത്ത‍‍ഡോക്സ് ദേവാലയം ഏര്‍പ്പെടുത്തിയ മാര്‍ അപ്രേം പുരസ്ക്കാരം മലങ്കര ഓര്‍ത്ത‍‍ഡോക്സ് സഭാ വൈദിക ട്രസ്റ്റിയും ചരിത്രകാരനുമായ ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിന്. മാര്‍ അപ്രേമിന്റെ രചനകൾ മലയാളത്തിലേക്കു ഭാഷാന്തരം ചെയ്യുന്നതിൽ പാന്പാക്കുട കോനാട്ട് കുടുംബം തലമുറകളായി ചെയ്യുന്ന നിസ്തുല സേവനങ്ങളെ മുൻനിര്ത്തിയാണ് പുരസ്ക്കാരം ഫാ. കോനാട്ടിന് നൽകുന്നതെന്ന് വികാരി ഫാ. പി. കെ. സഖറിയാ പെരിയോര്‍മറ്റത്തിൽ പറഞ്ഞു.

മാര് അപ്രേമിന്റെ ഓര്മ്മപ്പെരുന്നാൾ ദിനത്തിലെ പെങ്കീസാ നമസ്ക്കാരം, പരിയാരം മാര്‍ അപ്രേം ഓര്‍ത്ത‍‍ഡോക്സ് ദേവാലയത്തിന്റെ ആവശ്യപ്രകാരം കഴിഞ്ഞ വര്‍ഷം ഫാ. ഡോ. ജോൺസ് ഏബ്രഹാം പരിഭാഷപ്പെടുത്തി സഭാ പ്രസിദ്ധീകരണ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

ഇരുപത്തയ്യായിരം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നപുരസ്ക്കാരം മാര് അപ്രേമിന്റെ ഓര്‍മ്മദിനമായ വലിയനോന്പിലെ ആദ്യ ശനിയാഴ്ച (ഫെബ്രുവരി 13) തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോൻ മാര്‍ മിലിത്തോസ് ഫാ. കോനാട്ടിന് സമ്മാനിക്കും.