കലാമിന് ഓര്‍ത്തഡോക്‍സ്‌ സഭയുടെ ആദരാഞ്ജലികള്‍

kalam_bava

ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രപതിയായിരുന്ന ഡോ എ.പി.ജെ അബ്ദുള്‍ കലാം വിടപറഞ്ഞു. ഷില്ലോങ് ഐ.ഐ.എമ്മിലെ വിദ്യാര്‍ഥികളോട് സംസാരിച്ചുകൊണ്ടിരിക്കവേ കുഴഞ്ഞുവീണ കലാമിനെ ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

പുതിയ ചിന്തകളും ആശയങ്ങളും പകര്‍ന്നുകൊണ്ട് എന്നും വ്യത്യസ്തമായി ചിന്തിക്കാനും കണ്ടെത്തല്‍ നടത്താനും പ്രചോദിപ്പിച്ച ‘മിസൈല്‍ മാനെ’യാണ് രാജ്യത്തിന് നഷ്ടമായത്.

മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ കാതൊലിക്കെറ്റ് ശതാബ്ദി സമ്മേളനത്തിലെ മുഖ്യ അതിഥിയായിരുന്നു കലാം.

കലാമിന് ഓര്‍ത്തഡോക്‍സ്‌ സഭയുടെ  ആദരാഞ്ജലികള്‍.അബ്ദുല്‍ കലാമിന്‍റെ മരണം ഇന്ത്യന്‍ ജനതയുടെ  നഷ്ടമാണന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതിയന്‍ കാതോലിക്

ബാവ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

abdul_kalam_bodhi