മാര്‍പാപ്പയ്ക്ക് ബാന്‍ കി മൂണിന്റെ പിന്തുണ. പ്രകൃതിയെ രക്ഷിക്കാന്‍ വിപ്ലവം വരണമെന്ന് മാര്‍പാപ്പയുടെ ആഹ്വാനത്തിന് പിന്തുണയുമായി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ രംഗത്തെത്തി. പോപ്പിന്റെ വാക്കുകളെ ശരിവെക്കുന്നതായും ഇത് സാമൂഹിക നീതിയുടേയും മനുഷ്യാവകാശത്തിന്റേയും പ്രശ്‌നമാണെന്നും ബാന്‍ കി മൂണ്‍ കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക വിദ്യയിലുള്ള അന്ധമായ വിശ്വാസവും ഫോസില്‍ ഇന്ധനങ്ങളെ കൂടുതലായ ആശ്രയിക്കുന്നതും വഴി മനുഷ്യകുലം സ്വയം ആത്മഹത്യയിലേക്ക് നിങ്ങുന്നത് തടയാന്‍ ശക്തമായ സാംസ്‌കാരിക വിപ്ലവം ഉയര്‍ന്നുവരണമെന്നും
കാലാവസ്ഥ മാറ്റത്തിനു കാരണം മനുഷ്യന്റെ തെറ്റായ ഇടപെടലുകളാണെന്നും സമ്പന്ന വിഭാഗത്തിന്റെ പ്രവൃത്തികളില്‍ പാവങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നും ഇത് തടയേണ്ടതാണെന്നും ഇപ്പോഴത്തെ പ്രവണത തുടരുകയാണെങ്കില്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള വിപരീത ഫലങ്ങള്‍ക്കും ഈ നൂറ്റാണ്ട് സാക്ഷിയാകേണ്ടിവരുമെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.
വത്തിക്കാനില്‍ പുറത്തിറക്കിയ ചാക്രിക ലേഖനത്തിലൂടെയുള്ള പോപിന്റെ ആഹ്വാനത്തിന് ആഗോളതലത്തില്‍ പിന്തുണയേറുകയാണ്. പോപ്പിനെ പിന്തുണച്ച യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പരിസ്ഥിതി സംരക്ഷണത്തിലൂന്നിയുള്ള ചാക്രിക ലേഖനത്തിന് നന്ദിയും അറിയിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ധാര്‍മിക നേതൃത്വത്തെ അഭിനന്ദിക്കുന്നതായി യുഎന്നിന്റെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ ട്വീറ്റ് ചെയ്തു. ദാരിദ്ര്യവും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധത്തെ ശക്തമായി ഉദ്‌ബോധിപ്പിക്കുന്നതാണ് പോപ്പിന്റെ ചാക്രിക ലേഖനമെന്നാണ് വേള്‍ഡ് ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടത്.


