ലോക രക്ത ദാന ദിനം

poster BD 2015

ബഹറിൻ സെൻറ് തോമസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം  ലോക രക്തദാന ദിനം വിപുലമായി ആഘോഷിക്കുന്നു.  രക്ത ദാനത്തിന്റെ ആവ്ശ്യകതയെപറ്റി പുതു തലമുറയെ ബോധാവാന്മാരാക്കുന്നതിനും അതിനെ  പ്രോത്സാഹിപ്പിക്കുന്നതിനും  വേണ്ടിയാണ് ലോകാരോഗ്യ സംഘടനയുടെ ആഭിമുക്യത്തിൽ എല്ലാ വര്ഷവും ജൂണ്‍ 14 ന് ലോകരക്ത ദാന ദിനം ആചരിക്കുന്നത്. “Thank you for saving my life” എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.
                                                       സൽമാനിയ മെഡിക്കൽ കൊമ്പ്ലെക്സ് സെൻട്രൽ ബ്ലഡ്‌ ബാങ്കുമായി സഹകരിച്ചു കൊണ്ട് ജൂണ്‍ 12 വെള്ളിയാഴ്ച രാവിലെ  10.00 മുതൽ 12.30 വരെ നടത്തപ്പെടുന്ന ബ്ലഡ്‌ ഡൊനേഷൻ ക്യാമ്പൈന് ഇടവക വികാരി ഫാദർ വർഗ്ഗീസ്‌ യോഹന്നാൻ വട്ടപ്പറമ്പിൽ, സഹവികാരി ഫാദർ. എം ബി  ജോർജ് ,   പ്രസ്ഥാനം വൈസ്  പ്രസിഡണ്ട്‌ ജോണ്‍ രാജു തുടങ്ങിയവർ നേതൃത്വം നല്കും.
 യുവജന പ്രസ്ഥാനത്തിന്റെ  ആഭിമുക്യത്തിൽ തുടർച്ചയായ പതിനഞ്ചാമത് ബ്ലഡ്‌ ഡൊനേഷൻ ക്യാമ്പൈൻ  ആണ് ഈ വര്ഷം നടത്തപ്പെടുന്നത്.  കുട്ടികൾക്കായി പെയിന്റിംഗ് കോംപറ്റിഷൻ, രണ്ടു മിനിട്ട് ദൈർഘ്യമുള്ള മൊബൈൽ മൂവി കോംപറ്റിഷൻ, ഫോട്ടോഗ്രാഫി കോംപറ്റിഷൻ എന്നിവയാണ് ഇതിനോട് അനുബന്ധിച്ച് നടത്തുന്ന മത്സരങ്ങൾ. ബഹറിനിൽ താമസിക്കുന്ന എല്ലാവര്ക്കും  ഈ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. മത്സരങ്ങളെ പറ്റിയുള്ള നിബന്ധനകളും ഓണ്‍ലൈൻ രജിസ്ട്രേഷനും www.stmarybahrain.com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക്‌ സെക്രട്ടറി ക്രിസ്റ്റി പി വർഗ്ഗീസ് (39688134) കൊഡിനേറ്റർ ബിനോജ് മാത്യു (36665376) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.