അര്‍മേനിയന്‍ സഭ by വര്‍ഗീസ്‌ ജോണ്‍ തോട്ടപ്പുഴ

photo25

അര്‍മേനിയന്‍ സഭ by വര്‍ഗീസ്‌ ജോണ്‍ തോട്ടപ്പുഴ. PDF File

ക്രൈസ്‌തവസഭയുടെ ചരിത്രത്തിലെ സുപ്രധാനമായ വഴിത്തിരിവിനെയാണ്‌ അര്‍മേനിയാ രാജ്യവും അര്‍മേനിയന്‍ സഭയും സൂചിപ്പിക്കുന്നത്‌. ലോകചരിത്രത്തില്‍ അറിയപ്പെടുന്ന ആദ്യത്തെ ക്രൈസ്‌തവ രാജ്യമാണ്‌ അര്‍മേനിയാ. എ.ഡി. 301–ല്‍ ക്രൈസ്‌തവ സഭ അര്‍മേനിയായുടെ ഔദ്യോഗിക മതമായിത്തീര്‍ന്നു. എ.ഡി. 313–ല്‍ ക്രൈസ്‌തവസഭയെ റോമാസാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നതിനും 12 വര്‍ഷം മുമ്പാണിതെന്നുള്ള വസ്‌തുത ശ്രദ്ധേയമാണ്‌.
പഴയ സോവിയറ്റ്‌ യൂണിയനില്‍ ട്രാന്‍സ്‌–കൊക്കേഷ്യന്‍ പ്രദേശത്തെ (കരിങ്കടലിനും കാസ്‌പിയന്‍ കടലിനും ഇടയ്ക്കുള്ള ഭൂപ്രദേശത്തിന്റെ തെക്കുഭാഗം) ഒരു റിപ്പബ്ലിക്കായിരുന്നു ആധുനിക അര്‍മേനിയാ. 1991 സെപ്‌റ്റംബര്‍ 21–ന്‌ ഇതൊരു സ്വതന്ത്രരാജ്യമായി. യെരവാന്‍ ആണ്‌ തലസ്ഥാനം. വിസ്‌തീര്‍ണ്ണം 29800 ചതുരശ്ര കിലോമീറ്റര്‍. 40 ലക്ഷത്തിലധികം വരുന്ന ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്‌ സഭാകുടുംബത്തില്‍പെടുന്ന അര്‍മേനിയന്‍ അപ്പോസ്‌തോലിക്‌ ഓര്‍ത്തഡോക്‌സ്‌ സഭയിലെ അംഗങ്ങളാണ്‌. അര്‍മേനിയന്‍ ഗ്രിഗോറിയന്‍ സഭയെന്നും ഇത്‌ അറിയപ്പെടുന്നു. ലോകമെങ്ങും ആകെയുള്ള 70 ലക്ഷം അര്‍മേനിയന്‍ സഭാംഗങ്ങളില്‍ പകുതിയിലേറെപ്പേരും അര്‍മേനിയായില്‍ തന്നെ വസിക്കുന്നു. ജോര്‍ജിയാ, അസര്‍ബൈജാന്‍, ടര്‍ക്കി, ഇറാന്‍ എന്നിവയാണ്‌ അയല്‍രാജ്യങ്ങള്‍. ടര്‍ക്കിയുടെ വടക്കുകിഴക്കുഭാഗവും ഇറാന്റെ വടക്കു പടിഞ്ഞാറു ഭാഗവും പുരാതന അര്‍മേനിയായുടെ ഭാഗമായിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ടര്‍ക്കിയിലും ഇറാനിലും അസര്‍ബൈജാനിലും ഇന്നും അര്‍മേനിയന്‍ സഭയാണ്‌ ഏറ്റവും വലിയ ക്രൈസ്‌തവ സഭാവിഭാഗം. നോഹയുടെ പുത്രനായ യാഫേത്തിന്റെ പിന്‍ഗാമികളാണ്‌ തങ്ങളെന്ന്‌ അര്‍മേനിയാക്കാര്‍ അവകാശപ്പെടുന്നു. നോഹയുടെ പെട്ടകം ഉറച്ച അറാറാത്ത്‌ പര്‍വ്വതം (ങഞ്ച.അൃമൃമഞ്ച) പുരാതന അര്‍മേനിയായുടെ ഭാഗമായിരുന്നു. ഇപ്പോള്‍ അര്‍മേനിയാ–ടര്‍ക്കി അതിര്‍ത്തിയില്‍ ഇറാന്റെ ഭാഗത്താണ്‌ ഈ പര്‍വ്വതം. അസര്‍ബൈജാനിലെ നഗോര്‍ണോ–കരാബാക്ക്‌ അര്‍മേനിയന്‍ ഭൂരിപക്ഷ പ്രദേശമാണ്‌. മറ്റ്‌ അയല്‍രാജ്യങ്ങളിലും ഭാരതം ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അര്‍മേനിയാക്കാരുണ്ട്‌.
ക്രിസ്‌തുമതത്തിന്റെ ആരംഭകാലത്തു തന്നെ അര്‍മേനിയായില്‍ സുവിശേഷമെത്തി. അര്‍മേനിയന്‍ പാരമ്പര്യമനുസരിച്ച്‌ അവരുടേത്‌ ഒരു അപ്പോസ്‌തോലിക സഭയാണ്‌. വി. തദ്ദായി (അഉ 4366), വി.ബര്‍ത്തലോമിയോ (അഉ 6068) എന്നീ അപ്പോസ്‌തോലത്താര്‍ അര്‍മേനിയായില്‍ സുവിശേഷമറിയിച്ചുവെന്ന്‌ വിശ്വസിക്കപ്പെടുന്നു. ഉത്ഥാനം ചെയ്‌ത മശിഹാ തന്നെ ഒരിക്കല്‍ അവരുടെ ഇടയില്‍ പ്രത്യക്ഷനായി എന്നൊരു വിശ്വാസവും അര്‍മേനിയാക്കാര്‍ക്കുണ്ട്‌. അപ്പോസ്‌തോലത്താരുടെ സുവിശേഷ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിശുദ്ധ സ്ഥലങ്ങള്‍ ഇന്നും തെക്കു കിഴക്കന്‍ അര്‍മേനിയായിലുണ്ട്‌. മാകു (ഇന്ന്‌ ഇറാന്റെ വടക്കു പടിഞ്ഞാറു ഭാഗം), അല്‍ബാക്ക്‌ (അര്‍മേനിയായുടെ തെക്കു കിഴക്ക്‌ ഭാഗം) എന്നീ സ്ഥലങ്ങളിലുള്ള പുരാതന ദൈവാലയങ്ങളില്‍ അപ്പോസ്‌തോലത്താരുടേതെന്ന്‌ വിശ്വസിക്കപ്പെടുന്ന കബറിടങ്ങളുണ്ട്‌. ആദ്യത്തെ മൂന്ന്‌ നൂറ്റാണ്ട്‌ കാലത്ത്‌ അര്‍മേനിയന്‍ ക്രൈസ്‌തവര്‍ പല പീഡനങ്ങളും സഹിക്കേണ്ടിവന്നു. എ.ഡി. 110, 240, 287 എന്നീ വര്‍ഷങ്ങളില്‍ ക്രൈസ്‌തവര്‍ ശക്തമായ പീഡനങ്ങള്‍ക്ക്‌ വിധേയമായി.
വിശുദ്ധ ഗ്രീഗോറിയോസ്‌ പാര്‍തെവ്‌ ലൂസാവൊറിച്ച്‌ (ടഞ്ച. ഏൃലഴീൃ്യ വേല കഹഹൌാശിമഞ്ചീൃ അഉ 239325) എ.ഡി. 301–ല്‍ അര്‍മേനിയായിലെ തിരിദാത്തസ്‌ മൂന്നാമന്‍ രാജാവിനെയും ജനങ്ങളെയും ക്രിസ്‌ത്യാനികളാക്കിയതോടെ ക്രൈസ്‌തവ സഭ ഔദ്യോഗിക മതവും അര്‍മേനിയാ ആദ്യത്തെ ക്രൈസ്‌തവ രാജ്യവുമായിത്തീര്‍ന്നു. അതുകൊണ്ട്‌ വി. ഗ്രിഗോറിയോസ്‌ ‘അര്‍മേനിയായുടെ കാവല്‍ പരിശുദ്ധ’നായി അറിയപ്പെടുന്നു. ഉടനെ തന്നെ അദ്ദേഹം മെത്രാനാകുകയും അന്നത്തെ തലസ്ഥാനമായ വഗര്‍ഷപ്പാത്ത്‌ എന്ന സ്ഥലത്ത്‌ എ.ഡി. 302–ല്‍ ഒരു കത്തീഡ്രല്‍ സ്ഥാപിക്കുകയും ചെയ്‌തു. എച്ച്‌മിയാഡ്‌സിന്‍ (ടമശിഞ്ച ഋരേവാശമറ്വശി) എന്നാണ്‌ ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ പേര്‌. “ഏക ജാതന്‍ താഴേക്കിറങ്ങിവന്നു” എന്നാണ്‌ ഈ സ്ഥലപ്പേരിന്റെ അര്‍ത്ഥം. യെരവാനു വളരെ അടുത്തുള്ള ഈ സ്ഥലം എ.ഡി. 485 വരെയും പിന്നീട്‌ എ.ഡി. 1441 മുതല്‍ ഇന്നുവരെയും സഭയുടെ ആസ്ഥാനമാണ്‌. എ.ഡി. 315–ല്‍ ജോര്‍ജിയായിലും കൊക്കേഷ്യന്‍ അല്‍ബേനിയായിലും (ഇന്നത്തെ അസര്‍ബൈജാന്‍) അര്‍മേനിയന്‍ സഭ സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ചു.
അര്‍മേനിയന്‍ സഭയുടെ മെത്രാന്‍ സ്ഥാനം ആദ്യം വി. ഗ്രിഗറിയുടെ കുടുംബത്തില്‍ തന്നെ നിലനിന്നു. എ.ഡി. 352–ല്‍ മെത്രാനായ നര്‍സായി (നാര്‍സെസ്‌്‌) 363–ല്‍ ‘കാതോലിക്കോസ്‌’എന്ന സ്ഥാനപ്പേരു സ്വീകരിച്ചു. (അഞ്ചാം നൂറ്റാണ്ടിലാണ്‌ അര്‍മേനിയന്‍ സഭാദ്ധ്യക്ഷന്‍ ഈ സ്ഥാനപ്പേരു സ്വീകരിച്ചതെന്നും അഭിപ്രായമുണ്ട്‌). സഭയുടെ പുരോഗതിക്കായി പല നടപടികളും സ്വീകരിച്ച ഇദ്ദേഹം എ.ഡി. 373–ല്‍ വധിക്കപ്പെട്ടു. ഇതേ തുടര്‍ന്ന്‌ കുറച്ചു കാലം പേര്‍ഷ്യന്‍ രാജാക്കത്താര്‍ അര്‍മേനിയന്‍ സഭയെ പീഡിപ്പിച്ചു. എ.ഡി. 387–ല്‍ ബൈസന്റയിന്‍–പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളിലായി അര്‍മേനിയാ വിഭജിക്കപ്പെട്ടു.
മഹാനായ ഇസഹാക്ക്‌ കാതോലിക്കായുടെ കാലത്ത്‌ (387–439) എ.ഡി. 406–നോടടുത്ത്‌ വി. മെസ്രോബ്‌ (ടഞ്ച. ങലച്ചൃീയ ങലവെഞ്ചീഞ്ച്വ) അര്‍മേനിയന്‍ ഭാഷയ്ക്ക്‌ സ്വന്തമായ ഒരു അക്ഷരമാലയുണ്ടാക്കി. ബൈബിളും സഭാപിതാക്കത്താരുടെ കൃതികളും അര്‍മേനിയന്‍ ഭാഷയിലേക്കു തര്‍ജമ ചെയ്യുന്നതിനും അര്‍മേനിയന്‍ ആരാധനാ ക്രമത്തിനും സാഹിത്യത്തിനും തുടക്കം കുറിക്കുന്നതിനും ഇത്‌ ഇടയാക്കി. എ.ഡി. 485–ല്‍ കാതോലിക്കേറ്റിന്റെ ആസ്ഥാനം പുതിയ തലസ്ഥാനമായ ഡ്വിന്‍ എന്ന സ്ഥലത്തേക്കു മാറ്റി; 927 വരെ അവിടെ തുടര്‍ന്നു.
നിഖ്യാ സുന്നഹദോസില്‍ (എ.ഡി. 325) അര്‍മേനിയന്‍ സഭയുടെ രണ്ട്‌ പ്രതിനിധികള്‍ സംബന്ധിച്ചിരുന്നു. തുടര്‍ന്നുള്ള രണ്ട്‌ പൊതു സുന്നഹദോസുകളില്‍ (എ.ഡി. 381, 431) സംബന്ധിച്ചില്ലെങ്കിലും അതിന്റെ തീരുമാനങ്ങളെ അംഗീകരിച്ചിരുന്നു. കല്‍ക്കദോന്‍ സുന്നഹദോസിലും (എ.ഡി. 451) അര്‍മേനിയന്‍ സഭയുടെ പ്രതിനിധികള്‍ സംബന്ധിച്ചിരുന്നില്ല. എ.ഡി. 506–ലെ ഡ്വിന്‍ സുന്നഹദോസ്‌ കല്‍ക്കദോന്‍ സുന്നഹദോസ്‌ നിശ്ചയങ്ങളെ തള്ളിക്കളഞ്ഞു. അര്‍മേനിയന്‍ കാതോലിക്കാ പാപ്‌കെന്‍ (490 – 516) അദ്ധ്യക്ഷത വഹിച്ച ഈ സുന്നഹദോസില്‍ ജോര്‍ജിയന്‍ കാതോലിക്കാ ഗബ്രിയേലും (502 – 510) അല്‍ബേനിയന്‍ സഭയുടെ മെത്രാത്താരും സംബന്ധിച്ചിരുന്നു. ജോര്‍ജിയന്‍ കാതോലിക്കാ കിറിയോന്‍ ഒന്നാമന്റെ (595 – 610) കാലത്ത്‌ 607–ല്‍ ജോര്‍ജ്ജിയന്‍ സഭ കല്‍ക്കദോന്‍ സുന്നഹദോസ്‌ അംഗീകരിച്ചു. ഇതോടെ അര്‍മേനിയന്‍– ജോര്‍ജ്ജിയന്‍ സഭകള്‍ തമ്മില്‍ വേര്‍ പിരിഞ്ഞു. ജോര്‍ജ്ജിയന്‍ സഭ ഇന്ന്‌ ബൈസന്റയിന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ കുടുംബത്തില്‍ പെടുന്നു.
അര്‍മേനിയന്‍ സഭയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്‌ അല്‍ബേനിയന്‍ സഭയുടെ ചരിത്രവും. കാസ്‌പിയന്‍ കടലിന്റെ പടിഞ്ഞാറെ തീരത്ത്‌ ഇന്നത്തെ അസര്‍ബൈജാന്റെ വടക്കു കിഴക്കു ഭാഗവും ദാഗസ്ഥാന്റെ തെക്കുഭാഗവും ചേര്‍ന്ന രാജ്യമായിരുന്നു കൊക്കേഷ്യന്‍ അല്‍ബേനിയാ അഥവാ കാസ്‌പിയന്‍ അല്‍ബേനിയാ. (ബാല്‍ക്കന്‍ പ്രദേശത്ത്‌ ഗ്രീസിന്‌ സമീപത്തായി അല്‍ബേനിയ എന്ന പേരില്‍ മറ്റൊരു രാജ്യമുണ്ട്‌). എ. ഡി. ഒന്നാം ശതകത്തില്‍ തന്നെ അപ്പോസ്‌തോലനായ വി. ബര്‍ത്തലോമിയോയും ശിഷ്യത്താരും അല്‍ബേനിയായില്‍ സുവിശേഷമറിയിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു. വി. ഗ്രിഗോറിയോസ്‌ ലൂസാവൊറിച്ച്‌ എ. ഡി. 315 നോടടുത്ത്‌ അല്‍ബേനിയായില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തി. എ. ഡി. 457–ല്‍ ക്രൈസ്‌തവ സഭ അല്‍ബേനിയായിലെ ഔദ്യോഗിക മതമായി. എ. ഡി. 552–ല്‍ അല്‍ബേനിയന്‍ സഭാതലവനായ അബ്ബാസ്‌ മെത്രാന്‍ (551–595) ഭകാതോലിക്കോസ്‌’ (ഇമവേീഹശരീച്ച ീള അഴവ്‌മി, അൃമൈസവ മിറ ഡശേസ) എന്ന സ്ഥാനപ്പേര്‌ സ്വീകരിച്ചു. അര്‍മേനിയന്‍ കാതോലിക്കാ നര്‍സെസ്‌ കക (548–557) ആണ്‌ ഇദ്ദേഹത്തെ വാഴിക്കുകയും അല്‍ബേനിയന്‍ കാതോലിക്കേറ്റിന്‌ കാനോനിക അധികാരങ്ങള്‍ നല്‍കുകയും ചെയ്‌തത്‌. എട്ടാം ശതകത്തിന്റെ ആരംഭകാലത്തെ അറബി ആക്രമണത്തോടെ സഭ ക്ഷയിച്ചു തുടങ്ങി. അനേകരെ നിര്‍ബന്ധിച്ച്‌ ഇസ്ലാം മതത്തില്‍ ചേര്‍ത്തു. ഇതേ തുടര്‍ന്ന്‌ അല്‍ബേനിയന്‍ സഭ, അര്‍മേനിയന്‍ സഭയിലെ സ്വയം ഭരണാവകാശമുള്ള ഒരു വിഭാഗമായിത്തീര്‍ന്നുവെന്നു പറയാം. 19–ാം ശതകത്തിന്റെ ആരംഭത്തോടെ അല്‍ബേനിയന്‍ കാതോലിക്കേറ്റിന്റെ പ്രാധാന്യം കുറഞ്ഞു തുടങ്ങി. കാതോലിക്കാ സ്ഥാനം 1815 ല്‍ അര്‍മേനിയന്‍ സഭയിലെ മെത്രാപ്പോലീത്താ പദവിയിലേക്കും 1828 ല്‍ മെത്രാന്‍ പദവിയിലേക്കും തരം താഴ്‌ത്ത പ്പെട്ടു. റഷ്യന്‍ ഗവണ്‍മെന്റ്‌ 1836–ല്‍ അല്‍ബേനിയന്‍ സഭയും കാതോലിക്കേറ്റും നിര്‍ത്തലാക്കുകയും പൂര്‍ണമായും അര്‍മേനിയന്‍ സഭയുടെ ഭാഗമാക്കുകയും ചെയ്‌തു.
അര്‍മേനിയന്‍ സഭ, സുറിയാനി സഭയുമായി നൂറ്റാണ്ടുകളായി വി. കുര്‍ബ്ബാനസംസര്‍ഗമുള്ള സഭയാണ്‌. വി. യാക്കോബ്‌ ബുര്‍ദാനയുടെ കാലത്ത്‌ പൌരസ്‌ത്യ മെത്രാപ്പോലീത്തായായിരുന്ന അഹൂദെമ്മെയ്ക്ക്‌ (559–575) എപ്പിസ്‌ക്കോപ്പാ സ്ഥാനം നല്‍കിയത്‌ അര്‍മേനിയന്‍ കാതോലിക്കാ ക്രിസ്റ്റഫര്‍ ക (539–545) ആയിരുന്നത്രെ. എ.ഡി. 726–ല്‍ കൂടിയ സുന്നഹദോസ്‌ അര്‍മേനിയന്‍–സുറിയാനി സഭകള്‍ തമ്മിലുള്ള ബന്ധം ഉറപ്പിച്ചു. ആന്റിലിയാസിലെ സാറെ ക പയാസാലിയാന്‍ കാതോലിക്കായുടെ സ്ഥാനാരോഹണ ശുശ്രൂഷയില്‍ (1956 ജൂലൈ 22) ബെയ്‌റൂട്ടിലെ യാക്കോബ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്താ (പിന്നീട്‌ പ. യാക്കോബ്‌ കകക പാത്രിയര്‍ക്കീസ്‌) രണ്ട്‌ അര്‍മേനിയന്‍ ബിഷപ്പുമാരോടൊപ്പം സഹകാര്‍മ്മികത്വം വഹിച്ചു.
വിശുദ്ധ നാടുകളില്‍ ക്രൈസ്‌തവ സഭയുടെ ആരംഭകാലത്തുതന്നെ അര്‍മേനിയന്‍ സാന്നിദ്ധ്യമുണ്ടായിരുന്നു. മൂന്നാം നൂറ്റാണ്ടില്‍ ജറുസലേമില്‍ അര്‍മേനിയന്‍ മെത്രാനുണ്ടായിരുന്നതായി തെളിവുണ്ട്‌. നാലാം നൂറ്റാണ്ടു മുതല്‍ ജറുസലേമില്‍ അര്‍മേനിയാക്കാര്‍ തീര്‍ത്ഥാടകരായി വരികയും പലരും അവിടെ വാസമുറപ്പിക്കുകയും ചെയ്‌തു. അഞ്ചാം നൂറ്റാണ്ടില്‍ ഇവരുടെ മെത്രാന്‌ “പാത്രിയര്‍ക്കീസ്‌” എന്ന പദവി നല്‍കി. ജറുസലേമിലെ ബൈസന്റയിന്‍ (ഗ്രീക്ക്‌) പാത്രിയര്‍ക്കേറ്റ്‌ കല്‍ക്കദോന്‍ സുന്നഹദോസ്‌ അംഗീകരിച്ചതിനെ തുടര്‍ന്നാണത്രെ ജറുസലേമിലെ അര്‍മേനിയന്‍ പാത്രിയര്‍ക്കേറ്റ്‌ സ്ഥാപിതമായത്‌. അബ്രഹാം (638–669) ആണ്‌ ജറുസലേമിലെ അറിയപ്പെടുന്ന ആദ്യത്തെ അര്‍മേനിയന്‍ പാത്രിയര്‍ക്കീസ്‌. ഖലീഫാ ഒമാര്‍ ഇബ്‌ന്‍ ഇല്‍ ഖത്താബ്‌ ഇദ്ദേഹത്തിന്‌ ഔദ്യോഗിക അംഗീകാരം നല്‍കി. ജറുസലേമിലെ സര്‍ഗീസ്‌ പാത്രിയര്‍ക്കീസിന്റെ കാലത്ത്‌ (1281 –1313) അര്‍മേനിയന്‍ കാതോലിക്കേറ്റില്‍ നിന്ന്‌ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന്‌ ഈജിപ്‌റ്റ്‌ സുല്‍ത്താന്‍ എ.ഡി. 1311–ല്‍ ജറുസലേം പാത്രിയര്‍ക്കേറ്റിന്‌ അനുവാദം നല്‍കി.
റോമന്‍ (ബൈസന്റയിന്‍)–പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത അര്‍മേനിയായെ കാര്യമായി ബാധിച്ചു. എ.ഡി. 640–885 കാലത്ത്‌ അര്‍മേനിയാ അറബികളുടെ ഭരണത്തിലായി. ബാഗ്രറ്റൈഡ്‌ രാജവംശത്തിന്റെ കാലത്ത്‌ (എ.ഡി. 885–1045) അര്‍മേനിയാ സ്വാതന്ത്ര്യം വീണ്ടെടുത്തു. എ.ഡി. 915–ല്‍ വാന്‍ തടാകത്തിലെ (ഇന്ന്‌ ടര്‍ക്കിയില്‍) അഘ്‌തമാര്‍ ദ്വീപില്‍ പ്രസിദ്ധമായ ഒരു കത്തീഡ്രല്‍ സ്ഥാപിച്ചു. 927–ല്‍ കാതോലിക്കേറ്റിന്റെ ആസ്ഥാനം അങ്ങോട്ടു മാറ്റി. 947–ല്‍ അര്‍കീന ആസ്ഥാനമായി. പുതിയ തലസ്ഥാനമായ അനി 992–ല്‍ സഭയുടെ ആസ്ഥാനമായിത്തീര്‍ന്നു. സെല്‍ജക്ക്‌ ആക്രമണത്തെ തുടര്‍ന്ന്‌ 1045–ല്‍ ബാഗ്രറ്റൈഡ്‌ രാജഭരണം അവസാനിച്ചു. 1064–ല്‍ തലസ്ഥാനമായ അനി ആക്രമിക്കപ്പെട്ടു. ഇതോടെ ഭൂരിഭാഗം അര്‍മേനിയാക്കാരും സിലീഷ്യായിലേക്ക്‌ (ഇപ്പോള്‍ ടര്‍ക്കിയുടെ ദക്ഷിണ മദ്ധ്യ പ്രദേശം) പലായനം ചെയ്‌തു. നേരത്തേ തന്നെ ഇവിടെ അനേകം അര്‍മേനിയാക്കാര്‍ വാസമുറപ്പിരുന്നു.
കാതോലിക്കേറ്റിന്റെ ആസ്ഥാനവും 1060–ല്‍ സിലിഷ്യാ (കിലിക്യാ) യിലേക്കു മാറ്റി. അവിടെ പല പട്ടണങ്ങളിലും മാറിമാറി ആസ്ഥാനമുറപ്പിച്ചു. റൂബെന്‍ രാജകുമാരന്‍ 1080–ല്‍ സിലീഷ്യയെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. ഒരു പുതിയ അര്‍മേനിയാ രാജ്യം (ചെറിയ അര്‍മേനിയാ) തന്നെ 1198–ല്‍ ഇവിടെ സ്ഥാപിച്ചു. കാതോലിക്കേറ്റിന്റെ ആസ്ഥാനം 150 വര്‍ഷമായി നിലനിന്നിരുന്ന ഹ്‌റോംക്ലായില്‍ നിന്ന്‌ 1293–ല്‍ സിലിഷ്യയുടെ തലസ്ഥാനമായ സിസ്‌ (ടശച്ച) എന്ന സ്ഥലത്ത്‌ സ്ഥാപിച്ചു. മാമെലൂക്കുകള്‍ 1375–ല്‍ ചെറിയ അര്‍മേനിയാ (ഘലലൈൃ അൃാലിശമ) രാജ്യം നശിപ്പിച്ചെങ്കിലും 1441 വരെയും സിസ്‌ സഭാകേന്ദ്രമായി തുടര്‍ന്നു.
ഇതിനിടെ 1113–ല്‍ അഘ്‌തമാറിലെ ആര്‍ച്ച്‌ ബിഷപ്പ്‌ ദാവീദ്‌ തൊര്‍ണികിയാന്‍ അര്‍മേനിയന്‍ സഭയുടെ തലവനെന്ന്‌ സ്വയം പ്രഖ്യാപിക്കുകയും 1114–ല്‍ കാതോലിക്കായാകുകയും ചെയ്‌തതോടെ അഘ്‌തമാറില്‍ പുതിയയൊരു കാതോലിക്കേറ്റ്‌ രൂപമെടുത്തു; 1895 വരെ (1915 വരെയും ?) ഇതു നിലനിന്നു. കച്ചഡോര്‍ ആയിരുന്നു അവസാനത്തെ കാതോലിക്കാ. ഒന്നാം ലോകമഹായുദ്ധത്തിനു (1914) മുമ്പ്‌ ഒരു ലക്ഷത്തോളം വിശ്വാസികളും ഇരുനൂറില്‍ പരം പള്ളികളും ഈ കാതോലിക്കേറ്റില്‍ ഉണ്ടായിരുന്നു. ഇതു കൂടാതെയും ഹ്രസ്വകാലത്തേക്ക്‌ സഭയില്‍ എതിര്‍ കാതോലിക്കാമാരുണ്ടായിട്ടുണ്ട്‌.
15–ാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത്‌ സിലീഷ്യായിലെ സ്ഥിതി മോശമായിരുന്നപ്പോള്‍ മേജര്‍ അര്‍മേനിയാ പൊതുവെ ശാന്തമായിരുന്നു. വഗര്‍ഷപ്പാത്ത്‌ (എച്ച്‌മിയാഡ്‌സിന്‍) വീണ്ടും സഭയുടെ ആസ്ഥാനമാക്കുന്നതിന്‌ 1441–ല്‍ അവിടെ കൂടിയ സുന്നഹദോസ്‌ തീരുമാനിക്കുകയും കുറിയാക്കോസ്‌ (സിറിയക്ക്‌) എന്ന സന്യാസിയെ കാതോലിക്കായാക്കുകയും ചെയ്‌തു. സിസിലെ ഗ്രിഗറി കത കാതോലിക്കാ (1439–46) ഈ നീക്കങ്ങളെ എതിര്‍ത്തില്ലെങ്കിലും സിസിലെ കാതോലിക്കേറ്റ്‌ നിലനിര്‍ത്താന്‍തന്നെ തീരുമാനിച്ചു. ഈ കാതോലിക്കേറ്റ്‌ ഇന്നും നിലനില്‌ക്കുന്നു. ഇരു കാതോലിക്കേറ്റുകളും സ്വതന്ത്രമായിരുന്നെങ്കിലും അര്‍മേനിയായിലെ കാതോലിക്കേറ്റിന്റെ പ്രഥമസ്ഥാനം സിലീഷ്യായിലെ കാതോലിക്കേറ്റ്‌ അംഗീകരിച്ചിരുന്നു. പൊതുവെ സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിച്ചു വന്ന ഈ കാതോലിക്കേറ്റുകള്‍ തമ്മില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ ചര്‍ച്ചകളിലൂടെ പരിഹരിച്ചിരുന്നു. ഫിലിപ്പ്‌, നാര്‍സെസ്‌ എന്നീ കാതോലിക്കാമാരുടെ കാലത്ത്‌ ഇരു കാതോലിക്കേറ്റുകളിലെയും മേല്‌പട്ടക്കാര്‍ 1652–ല്‍ ജറുസലേമില്‍ കൂടി പരസ്‌പര ധാരണ വളര്‍ത്തുന്നതിന്‌ ആവശ്യമായ തീരുമാനങ്ങളെടുത്തു. 20–ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തുര്‍ക്കികള്‍ സിസ്‌ നശിപ്പിച്ചതോടെ സിലിഷ്യന്‍ കാതോലിക്കേറ്റ്‌ 1929 മാര്‍ച്ച്‌ നാലിന്‌ ലബാനോന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിനടുത്തുള്ള ആന്റിലിയാസ്‌ (അിലേഹശമച്ച) ആസ്ഥാനമാക്കി.

സുല്‍ത്താന്‍ മുഹമ്മദ്‌ രണ്ടാമന്‍ 1461–ല്‍ യൊവാക്കിം എന്ന അര്‍മേനിയന്‍ മെത്രാനെ പാത്രിയര്‍ക്കീസായി അംഗീകരിച്ചതോടെ കോണ്‍സ്റ്റാന്റീനോപ്പിളിലെ (ഇസ്റ്റാംബൂള്‍) അര്‍മേനിയന്‍ പാത്രിയര്‍ക്കേറ്റ്‌ സ്ഥാപിതമായി. അങ്ങനെ 15–ാം നൂറ്റാണ്ടായപ്പോഴേക്കും അര്‍മേനിയന്‍സഭ അഞ്ചു സഭാദ്ധ്യക്ഷത്താരുടെ (അല്‍ബേനിയന്‍ കാതോലിക്കാ കൂടാതെ മൂന്ന്‌ കാതോലിക്കാമാരും രണ്ട്‌ പാത്രിയര്‍ക്കീസുമാരും) കീഴിലായി. അഘ്‌തമാറിലെയും സിലീഷ്യായിലെയും കാതോലിക്കേറ്റുകള്‍ തുര്‍ക്കി രാജ്യാര്‍ത്തിക്കുള്ളിലായതു മുതല്‍ ഒന്നാം ലോകമഹായുദ്ധം (1914) വരെയുള്ള കാലത്ത്‌ ഭരണകാര്യങ്ങളില്‍ കോണ്‍സ്റ്റാന്റീനോപ്പിളിലെ അര്‍മേനിയന്‍ പാത്രിയര്‍ക്കേറ്റിന്‌ വിധേയമായിരുന്നു.
സിലിഷ്യന്‍ പ്രവാസകാലത്തും (1160–1441) തുടര്‍ന്നും ബൈസന്റയിന്‍ സഭയുമായും റോമാസഭയുമായും അര്‍മേനിയന്‍ സഭ പല ഐക്യ ചര്‍ച്ചകളും നടത്തിയിരുന്നു. പക്ഷേ കാര്യമായ ഫലമുണ്ടായില്ല. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ കുറെ അര്‍മേനിയാക്കാര്‍ റോമാസഭയില്‍ ചേര്‍ന്നു. ഇവര്‍ക്കായി സിലീഷ്യായിലെ അര്‍മേനിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കേറ്റ്‌ 1742–ല്‍ സ്ഥാപിച്ചു. 19–ാം നൂറ്റാണ്ടില്‍ കുറെപ്പേര്‍ പ്രൊട്ടസ്റ്റന്റ്‌ സഭകളില്‍ ചേര്‍ന്നു.
ഭാരതത്തിലും ഇറ്റലിയിലും മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളിലും 15,16 നൂറ്റാണ്ടുകളില്‍ അര്‍മേനിയാക്കാര്‍ കുടിയേറി. 18–ാം നൂറ്റാണ്ടിന്റെ അവസാനം റഷ്യ, അര്‍മേനിയന്‍ പ്രദേശം ആക്രമിച്ചു കീഴടക്കി. 1829–ല്‍ അര്‍മേനിയാ രാജ്യം റഷ്യ, പേര്‍ഷ്യ, ടര്‍ക്കി എന്നീ രാജ്യങ്ങളിലായി വിഭജിക്കപ്പെട്ടു. 1918–ല്‍ റഷ്യയിലെ അര്‍മേനിയാ സ്വതന്ത്രമായി. 1921–ല്‍ സോവിയറ്റ്‌ യൂണിയന്റെ ഒരു റിപ്പബ്ലിക്കായി.
ടര്‍ക്കിയിലെ അര്‍മേനിയാക്കാര്‍ പല പ്രാവശ്യം കൂട്ടക്കൊലയ്ക്ക്‌ ഇരയായി. 1894–95–ല്‍ മൂന്നു ലക്ഷം പേരും 1909–ല്‍ മുപ്പതിനായിരം പേരും വധിക്കപ്പെട്ടു. 15 ലക്ഷം അര്‍മേനിയാക്കാരാണ്‌ 1915–ല്‍ ഓട്ടോമന്‍ തുര്‍ക്കികളുടെ കൂട്ടക്കൊലയ്ക്കിരയായത്‌. അര്‍മേനിയക്കാര്‍ക്ക്‌ നിര്‍മ്മൂലനാശം വരുത്തുകയായിരുന്ന ഈ കൂട്ടക്കൊലകളുടെ ലക്ഷ്യം. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അര്‍മേനിയാക്കാര്‍ കുടിയേറി.
സോവിയറ്റ്‌ അര്‍മേനിയായില്‍ സഭ വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി. ഇക്കാലത്ത്‌ അര്‍മേനിയായ്ക്കു പുറത്തും സഭയ്ക്ക്‌ വളര്‍ച്ചയുണ്ടായി. അര്‍മേനിയായില്‍ 1988 ലുണ്ടായ ഭൂകമ്പം വലിയ നാശനഷ്‌ടമുണ്ടാക്കി. സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്ന്‌ 1991–ല്‍ അര്‍മേനിയാ സ്വതന്ത്രമായതോടെ ഈ പുരാതന സഭ അതിന്റ ജത്തസ്ഥലത്ത്‌ ഒരു നവോത്ഥാനത്തിന്റെ പാതയിലാണ്‌. പുതിയ ഭദ്രാസനങ്ങള്‍, ഇടവകകള്‍, സംഘടനകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയ്ക്കു തുടക്കം കുറിച്ചു. സ്‌കൂളുകളില്‍ മത വിദ്യാഭ്യാസം നടപ്പാക്കി. എച്‌മിയാഡ്‌സിന്‍, ബിഫ്‌കയാ (ലെബനോന്‍), ജറുസലേം, ന്യൂയോര്‍ക്ക്‌ എന്നീ സ്ഥലങ്ങളിലായി സഭയ്ക്ക്‌ നാല്‌ വൈദിക സെമിനാരികളുണ്ട്‌. വൈദികരുടെ കുറവും മറ്റ്‌ മത വിഭാഗങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനവുമാണ്‌ ഇന്ന്‌ സഭ നേരിടുന്ന പ്രശ്‌നങ്ങള്‍.
ഭരണപരമായി സ്വതന്ത്രമാണെങ്കിലും ഇരു കാതോലിക്കേറ്റുകളും പൂര്‍ണ്ണസംസര്‍ഗത്തിലാണ്‌. ഇരു പാത്രിയര്‍ക്കേറ്റുകളും ആത്മീയകാര്യങ്ങളില്‍ എച്ച്‌മിയാഡ്‌സിനിലെ കാതോലിക്കേറ്റിനെ ആശ്രയിക്കുന്നു. ചുരുക്കത്തില്‍ മറ്റു മൂന്നു സഭാ കേന്ദ്രങ്ങളും എച്ച്‌മിയാഡ്‌സിനിലെ മാതൃസിംഹാസനവുമായി (ങീവേലൃ ടലല ീള ഒീഹ്യ ഋരേവാശമറ്വശി) സംസര്‍ഗത്തിലാണ്‌. ഇവിടത്തെ സുപ്രിം കാതോലിക്കോസ്‌ 70 ലക്ഷത്തോളം വരുന്ന മുഴുവന്‍ അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ്‌കാരുടെയും ആത്മീയതലവനായി അംഗീകരിക്കപ്പെടുന്നു. അര്‍മേനിയായിലും പഴയ സോവിയറ്റ്‌ റിപ്പബ്‌ളിക്കുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള 60 ലക്ഷത്തിലധികം അര്‍മേനിയാക്കാര്‍ എച്ച്‌മിയാഡ്‌സിന്‍ കാതോലിക്കേറ്റിന്റെ നേരിട്ടുള്ള ഭരണത്തിന്‍കീഴില്‍ വരും. കരേക്കിന്‍ കക നര്‍സിസിയാന്‍ ആണ്‌ ഇപ്പോഴത്തെ സുപ്രിം കാതോലിക്കാ. അദ്ദേഹം 1999 ഒക്‌ടോബര്‍ 27–ന്‌ അര്‍മേനിയായുടെ 132–ാമത്തെ കാതോലിക്കായായി തെരഞ്ഞെടുക്കപ്പെട്ടു; നവംബര്‍ നാലിന്‌ സ്ഥാനാരോഹണം ചെയ്‌തു. ടൌുൃലാല ജമഞ്ചൃശമൃരവ ഇമവേീഹശരീച്ച ീള മഹഹ അൃാലിശമിച്ച എന്നാണ്‌ അദ്ദേഹത്തിന്റെ സ്ഥാനപ്പേര്‌. മുന്‍ഗാമി കരേക്കിന്‍ ക സര്‍ക്കീസിയാന്‍ (1995–99) നേരത്തെ സിലീഷ്യായിലെ കാതോലിക്കായായിരുന്നു.
ആന്റിലിയാസ്‌ ആസ്ഥാനമായുള്ള സിലീഷ്യന്‍ കാതോലിക്കേറ്റില്‍ ലബാനോന്‍, സിറിയാ സൈപ്രസ്‌, ഗ്രീസ്‌, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലായി എട്ട്‌ ലക്ഷത്തോളം അംഗങ്ങളുണ്ട്‌. ഇവിടത്തെ കാതോലിക്കായായിരുന്ന (1983–95) കരേക്കിന്‍ കക സര്‍ക്കീസിയാന്‍ 1995 ഏപ്രില്‍ ഒമ്പതിന്‌ കരേക്കിന്‍ ക എന്നപേരില്‍ എച്ച്‌മിയാഡ്‌സിനിലെ സുപ്രിം കാതോലിക്കായായി. മുമ്പ്‌ പാത്രിയര്‍ക്കീസുമാര്‍ സുപ്രിം കാതോലിക്കാമാരായിട്ടുണ്ടെങ്കിലും സിലീഷ്യായിലെ കാതോലിക്കാ സുപ്രിം കാതോലിക്കായാകുന്നത്‌ ആദ്യസംഭവമാണ്‌. അദ്ദേഹത്തെ തുടര്‍ന്ന്‌ ആരാം ക കെഷീഷിയാന്‍ 1995 ജൂലൈ ഒന്നിന്‌ സിലീഷ്യായിലെ 45–ാമത്തെ കാതോലിക്കായായി. ഇമവേീഹശരീച്ച ീള വേല ഏൃലമഞ്ച ഒീൌലെ ീള ഇശഹശരശമ എന്ന സ്ഥാനപ്പേരുള്ള ഇദ്ദേഹം ണഇഇ സെന്‍ട്രല്‍ കമ്മറ്റിയുടെ മോഡറേറ്ററായിരുന്നു. വടക്കേ അമേരിക്കയിലും ഗ്രീസിലും സിറിയായിലും മറ്റും ഇരു കാതോലിക്കേറ്റിലും ഉള്‍പ്പെട്ട സഭാംഗങ്ങളുണ്ട്‌. ഇരു കാതോലിക്കേറ്റിലെയും പ്രതിനിധികള്‍ 1997 ല്‍ എച്‌മിയാഡ്‌സിനില്‍ കൂടി അര്‍മേനിയന്‍ സഭയില്‍ ഐക്യം ശക്തിപ്പെടുത്തുന്നതിന്‌ ആവശ്യമായ നടപടികളെടുത്തു. ഇതിനുവേണ്ടി ഒരു പൊതു ഭരണഘടന ഉണ്ടാക്കുന്നതിനുള്ള ശ്രമം നടന്നുവരുന്നു.
ജറുസലേമിലെ അര്‍മേനിയന്‍ പാത്രിയര്‍ക്കേറ്റില്‍ ഇസ്രായേലിലും പലസ്‌തീനിലും ജോര്‍ദാനിലുമുള്ള പതിനായിരം സഭാംഗങ്ങളുണ്ട്‌. സെന്റ്‌ ജയിംസ്‌ മൊണാസ്‌ട്രിയാണ്‌ ആസ്ഥാനം. അര്‍മേനിയന്‍ സഭയുടെ വകയായുള്ള വിശുദ്ധസ്ഥലങ്ങളുടെ സംരക്ഷണം ഈ പാത്രിയര്‍ക്കേറ്റിനാണ്‌. 1990 മാര്‍ച്ച്‌ 22–ന്‌ ടോര്‍ക്കോം കക മനൂഗിയാന്‍ ഇവിടുത്തെ 96–ാമത്തെ പാത്രിയര്‍ക്കീസായി. നമ്മുടെ കര്‍ത്താവിന്റെ സഹോദരനായ വി. യാക്കോബ്‌ ശ്‌ളീഹായെ ജറുസലേമിലെ ഒന്നാമത്തെ മെത്രാനായി പരിഗണിക്കുന്നതുകൊണ്ട്‌ ജമഞ്ചൃശമൃരവ ീള വേല അുീച്ചഞ്ചീഹശര ഠവൃീില ീള ടഞ്ച. ഖമാലച്ച എന്നാണ്‌ അദ്ദേഹത്തിന്റെ ഔദ്യോഗിക സ്ഥാനനാമം. സാധാരണയായി അൃാലിശമി ജമഞ്ചൃശമൃരവ ീള ഖലൃൌമെഹലാ എന്നറിയപ്പെടുന്നു.
കോണ്‍സ്റ്റാന്റീനോപ്പിളിലെ (ഇസ്റ്റാംബൂള്‍) അര്‍മേനിയന്‍ പാത്രിയര്‍ക്കേറ്റിന്‌ ടര്‍ക്കിയില്‍ അവശേഷിക്കുന്ന അര്‍മേനിയന്‍ സഭാംഗങ്ങളുടെമേല്‍ ഭരണാധികാരമുണ്ട്‌. ഇസ്റ്റാംബൂളില്‍ 60000 പേരും അനറ്റോളിയായില്‍ 10000 പേരും ഉള്‍പ്പെടെ 82000 പേരാണ്‌ ഇന്നുള്ളത്‌. 1998–ല്‍ മെസ്രോബ്‌ കക മുതഫിയാന്‍ ഇവിടുത്തെ 84–ാമത്തെ പാത്രിയര്‍ക്കീസായി. അൃാലിശമി ജമഞ്ചൃശമൃരവ ീള കച്ചമേിയൌഹ മിറ മഹഹ ഠൌൃസല്യ എന്നാണ്‌ അദ്ദേഹത്തിന്റെ സ്ഥാനപ്പേര്‌. 1914–ല്‍ 13.5 ലക്ഷം സഭാംഗങ്ങളും 12 അതിരൂപതകളും 27 രൂപതകളും 2900 ഇടവകകളും 1900 സ്‌കൂളുകളും ആറ്‌ സന്യാസ സമൂഹങ്ങളും ഈ പാത്രിയര്‍ക്കേറ്റില്‍ ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ അര്‍മേനിയന്‍ കൂട്ടക്കൊലയുടെ ഭീകരത വ്യക്തമാകും.
ബെയ്‌റൂട്ട്‌ (ലെബനോന്‍) ആസ്ഥാനമായുള്ള അര്‍മേനിയന്‍ കത്തോലിക്കാ റീത്തില്‍ രണ്ടരലക്ഷത്തോളം സഭാംഗങ്ങളുണ്ട്‌. സിലിഷ്യായിലെ അര്‍മേനിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസ്‌ നര്‍സെസ്‌ ബെദ്രോസ്‌ തകത ഈ വിഭാഗത്തിനു നേതൃത്വം നല്‍കുന്നു.
അര്‍മേനിയന്‍ സഭയില്‍ കാതോലിക്കായുടെ കീഴ്‌സ്ഥാനിയാണ്‌ പാത്രിയര്‍ക്കീസ്‌. എച്ച്‌മിയാഡ്‌സിനിലെയും ആന്റിലിയാസിലെയും കാതോലിക്കാമാര്‍ക്കു മാത്രമേ മെത്രാത്താരെ വാഴിക്കാനും മൂറോന്‍ കൂദാശ ചെയ്യാനും അധികാരമുള്ളൂ. ജറുസഞ്ചലമിലെയും ഇസ്റ്റാംബുളിലെയും പാത്രിയര്‍ക്കീസുമാര്‍ ഉള്‍ഭരണ സ്വാതന്ത്ര്യമുള്ള ആര്‍ച്ച്‌ബിഷപ്പുമാരാണ്‌. കാതോലിക്കേറ്റിനൊപ്പം സ്ഥാനമില്ലെങ്കിലും പാത്രിയര്‍ക്കേറ്റുകള്‍ ചരിത്രപരമായി പ്രാധാന്യമുള്ള സഭാ കേന്ദ്രങ്ങളാണ്‌. ഈ പാത്രിയര്‍ക്കേറ്റുകളിലെ മെത്രാത്താരെ എച്ച്‌മിയാഡ്‌സിനിലെ സുപ്രിം കാതോലിക്കായാണ്‌ വാഴിക്കുന്നത്‌.
അര്‍മേനിയന്‍ സഭയുടെ എല്ലാ മെത്രാത്താരും ഭദ്രാസന അസംബ്ലികള്‍ തെരഞ്ഞെടുക്കുന്ന വൈദിക–അയ്‌മേനി പ്രതിനിധികളും ചേര്‍ന്ന നാഷണല്‍ എക്ലിസിയാസ്റ്റിക്കല്‍ അസംബ്ലിയാണ്‌ എച്ച്‌മിയാഡ്‌സിനിലെ സുപ്രിം കാതോലിക്കോസിനെ തെരഞ്ഞെടുക്കുന്നത്‌. ഭദ്രാസനത്തിലെ വൈദികരും ഇടവക പ്രതിനിധികളും ചേര്‍ന്നതാണ്‌ ഭദ്രാസന അസംബ്ലി. പന്ത്രണ്ട്‌ മെത്രാത്താര്‍ ചേര്‍ന്നാണ്‌ സുപ്രിം കാതോലിക്കോസിന്റെ സ്ഥാനാരോഹണം നിര്‍വഹിക്കുന്നത്‌. മൂന്നിലൊരു ഭാഗം വൈദികരും മൂന്നില്‍ രണ്ടു ഭാഗം അയ്‌മേനികളും അടങ്ങുന്ന ഇലക്‌ടോറല്‍ അസംബ്ലിയും മെത്രാത്താരും ചേര്‍ന്നാണ്‌ സിലീഷ്യന്‍ കാതോലിക്കോസിനെ തെരഞ്ഞെടുക്കുന്നത്‌. ഇതില്‍ സുപ്രിം കാതോലിക്കേറ്റിന്റെ പ്രതിനിധികള്‍ക്കും വോട്ടവകാശമുണ്ട്‌. (1995–ല്‍ ആകെ 185 പ്രതിനിധികളുണ്ടായിരുന്നു). ബിഷപ്പുമാരെ ഭരണ കാര്യങ്ങളില്‍ സഹായിക്കാന്‍ വാര്‍ധാപെറ്റ്‌ (ഢമൃറമുലഞ്ച) എന്നറിയപ്പെടുന്ന സന്യാസി പട്ടക്കാര്‍ (അൃരവശാമിറൃശലേ) ഉണ്ട്‌. ഇവരില്‍ നിന്നാണ്‌ ബിഷപ്പുമാരെ തെരഞ്ഞെടുക്കുന്നത്‌.
മലങ്കരസഭയുമായി വി. കുര്‍ബ്ബാനസംസര്‍ഗവും ഉറ്റബന്ധവും പുലര്‍ത്തുന്ന സഭയാണിത്‌. ആമീദില്‍ (ടര്‍ക്കിയിലെ ഡയാര്‍ബക്കീര്‍) വച്ച്‌ 1865 ഏപ്രില്‍ 30–ന്‌ പുലിക്കോട്ടില്‍ തിരുമേനിയെ മേല്‌പട്ടക്കാരനായി വാഴിച്ചപ്പോള്‍ ഒരു അര്‍മേനിയന്‍ മെത്രാന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ യാക്കോബ്‌ കക പാത്രിയര്‍ക്കീസ്‌ ബാവായോടൊപ്പം സഹകാര്‍മ്മികത്വം വഹിച്ചിരുന്നു. റമ്പാന്‍ ഫാ. സി.എം. തോമസ്‌ (പിന്നീട്‌ തോമ്മാ മാര്‍ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്താ) എച്ച്‌മിയാഡ്‌സിനിലെ സുപ്രിം കാതോലിക്കായുടെ കല്‌പന പ്രകാരം 1938 മാര്‍ച്ച്‌ മുതല്‍ ആറുമാസം ലണ്ടനിലെ സെന്റ്‌ സര്‍ഗീസ്‌ അര്‍മേനിയന്‍ പള്ളിയുടെ വികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സുപ്രിം കാതോലിക്കാ വസ്‌കന്‍ ക 1963 നവംബറില്‍ മലങ്കര സഭ സന്ദര്‍ശിച്ചു. ദേവലോകം കാതോലിക്കേറ്റ്‌ അരമന ഉദ്‌ഘാടനം ചെയ്‌തത്‌ (1963 നവംബര്‍ 19) ഇദ്ദേഹമാണ്‌. ജറുസലേമിലെ അര്‍മേനിയന്‍ പാത്രിയര്‍ക്കീസ്‌ യെഗീഷേ ഡര്‍ഡേറിയന്‍ ഇതോടൊപ്പവും 1972 ഡിസംബറിലും മലങ്കര സന്ദര്‍ശിച്ചു. 1976 സെപ്‌റ്റംബറില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍തോമ്മാ മാത്യൂസ്‌ ക കാതോലിക്കാ ബാവായും സംഘവും അര്‍മേനിയാ സന്ദര്‍ശിച്ചു. അര്‍മേനിയന്‍ സഭയുടെ വിശുദ്ധ മൂറോന്‍ കൂദാശയില്‍ പരിശുദ്ധ ബാവാ സഹകാര്‍മ്മികത്വം വഹിച്ചു. കരേക്കിന്‍ ക സര്‍ക്കീസിയാന്‍ കാതോലിക്കായുടെ സ്ഥാനാരോഹണ ശുശ്രൂഷയില്‍ സംബന്ധിക്കാന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍തോമ്മാ മാത്യൂസ്‌ കക കാതോലിക്കാ ബാവാ 1995 ഏപ്രില്‍ ആദ്യം അര്‍മേനിയാ സന്ദര്‍ശിച്ചു. മലങ്കര സഭ സന്ദര്‍ശിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ്‌ 1999 ജൂണ്‍ 29–ന്‌ പരിശുദ്ധ കരേക്കിന്‍ ക കാലം ചെയ്‌തത്‌.
അര്‍മേനിയായുടെ ദേശീയ മതമായി ക്രൈസ്‌തവസഭ പ്രഖ്യാപിക്കപ്പെട്ടതിന്റെ 1700–ാം വാര്‍ഷിക ആഘോഷ പരിപാടികളില്‍ (2001 സെപ്‌റ്റംബര്‍ 21–24) പരിശുദ്ധ ബസേലിയോസ്‌ മാര്‍തോമ്മാ മാത്യൂസ്‌ കക കാതോലിക്കാബാവായുടെ നേതൃത്വത്തിലുള്ള ഒരു സംഘം സംബന്ധിച്ചു. ഇതോടൊപ്പം സ്വതന്ത്ര അര്‍മേനിയായുടെ പത്താം വാര്‍ഷികവും ആഘോഷിച്ചു. ഈ പരിപാടിയോടനുബന്ധിച്ച്‌ പരിശുദ്ധ ജോണ്‍ പോള്‍ കക മാര്‍പാപ്പായും അര്‍മേനിയ സന്ദര്‍ശിച്ചു (2001 സെപ്‌റ്റംബര്‍ 25–27). ലെബനോനില്‍ സിലീഷ്യന്‍ കാതോലിക്കേറ്റിന്റെ ആഭിമുഖ്യത്തിലും 1700–ാം വാര്‍ഷിക ആഘോഷ പരിപാടികള്‍ നടന്നു (2001 മേയ്‌ 25–27). അര്‍മേനിയന്‍ സഭയുടെ മറ്റ്‌ കേന്ദ്രങ്ങളിലും ആഘോഷ പരിപാടികള്‍ നടന്നു.
അര്‍മേനിയായും ഭാരതവും തമ്മിലുള്ള ബന്ധത്തിന്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ദക്ഷിണ ഇന്‍ഡ്യയിലെ ആദ്യത്തെ അര്‍മേനിയാക്കാരന്‍ ക്‌നായിതോമ്മായാണെന്നും അദ്ദേഹം എ.ഡി. 780–ല്‍ മലബാര്‍ തീരത്ത്‌ എത്തിയെന്നും മെസ്രോബ്‌ ജേക്കബ്‌ സേത്‌ അൃാലിശമിച്ച ശി കിറശമ (1937) പേജ്‌ 612–ല്‍ പറയുന്നു. ഏതായാലും 15–ാം നൂറ്റാണ്ടിനുശേഷം ആഗ്രാ, ഡല്‍ഹി, സൂററ്റ്‌, ബോംബെ, മദ്രാസ്‌, ഗ്വാളിയര്‍, ലക്‌നോ, കല്‍ക്കട്ട തുടങ്ങിയ പട്ടണങ്ങളില്‍ അര്‍മേനിയാക്കാര്‍ വാസമുറപ്പിച്ചിരുന്നു. മുഖ്യമായും വാണിജ്യപരമായ ആവശ്യത്തിനാണ്‌ അവര്‍ ഇന്‍ഡ്യയിലെത്തിയത്‌. മുഗള്‍ ചക്രവര്‍ത്തിയായ അക്‌ബറിന്റെ ഭാര്യമാരിലൊരാളായ മറിയം സമാനി ബീഗം ഒരു അര്‍മേനിയന്‍ ക്രിസ്‌ത്യാനിയായിരുന്നത്രേ. അക്‌ബറിന്റെ കല്‌പന പ്രകാരമാണ്‌ ആഗ്രായില്‍ 1562–ല്‍ ഇന്‍ഡ്യയിലെ ആദ്യത്തെ അര്‍മേനിയന്‍ പള്ളി സ്ഥാപിച്ചത്‌. തുടര്‍ന്ന്‌ മറ്റു പല പട്ടണങ്ങളിലും അര്‍മേനിയന്‍ പള്ളികള്‍ സ്ഥാപിക്കപ്പെട്ടു. അമ്പത്‌ വര്‍ഷം മുമ്പ്‌ ഇസ്‌ഫഹാന്‍ (ഇറാന്‍) ഭദ്രാസനത്തിലായിരുന്നു ഇന്‍ഡ്യയിലെ അര്‍മേനിയന്‍ സഭാംഗങ്ങള്‍.
ഇന്ന്‌ ഏകദേശം 150 അര്‍മേനിയാക്കാര്‍ മാത്രമേ ഇന്‍ഡ്യയിലുള്ളൂ. മിക്കവരും ബ്രിട്ടനിലും ആസ്‌ട്രേലിയായിലും കുടിയേറി. കല്‍ക്കട്ടായില്‍ രണ്ടു പള്ളികളും ഒരു കോളജും ഒരു സ്‌കൂളുമുണ്ട്‌. 1724–ല്‍ സ്ഥാപിതമായ കല്‍ക്കട്ടയിലെ ഹോളി നസറേത്ത്‌ പള്ളിയുടെ ചുമതല ഒരു അര്‍മേനിയന്‍ വൈദികന്‍ വഹിക്കുന്നു. മദ്രാസിലും (1772) ബോംബെയിലും (1796) ഓരോ പള്ളി നാമമാത്രമായിട്ടുണ്ട്‌. ചില പള്ളികള്‍ നമ്മുടെ സഭയ്ക്ക്‌ വിട്ടുതന്നു. പല അര്‍മേനിയക്കാരും നമ്മുടെ പള്ളികളില്‍ സംബന്ധിച്ചുവരുന്നു. സിഡ്‌നി (ആസ്‌ട്രേലിയാ) ആര്‍ച്ച്‌ ബിഷപ്പ്‌ ആഗാന്‍ ബലിയോസിയാന്‍ ഇന്‍ഡ്യയിലെ അര്‍മേനിയന്‍ സഭാംഗങ്ങളുടെ ആത്മീയ ചുമതല വഹിക്കുന്നു.
സുറിയാനി, ജറുസലേം അംശങ്ങള്‍ അര്‍മേനിയന്‍ ആരാധനാക്രമത്തിലുണ്ട്‌. അഞ്ച്‌ മുതല്‍ ഏഴ്‌ വരെയുള്ള നൂറ്റാണ്ട്‌ കാലത്താണ്‌ പ്രത്യേകമായ ഒരു അര്‍മേനിയന്‍ ആരാധനാക്രമം രൂപമെടുക്കുന്നത്‌. തുടര്‍ന്ന്‌ ബൈസന്റയിന്‍ സ്വാധീനവും പില്‍ക്കാലത്ത്‌ ലത്തീന്‍ സ്വാധീനവും ഉണ്ടായിട്ടുണ്ട്‌. അര്‍മേനിയന്‍ സഭയുടെ ആചാരങ്ങള്‍ക്ക്‌ പല പ്രത്യേകതകളുണ്ട്‌. വി. കുര്‍ബ്ബാനയില്‍ പുളിപ്പില്ലാത്ത അപ്പം (പത്തീറ) ഉപയോഗിക്കുന്ന ഏക പൌരസ്‌ത്യ സഭയാണിത്‌. (റോമാ സഭ പത്തീറായാണ്‌ ഉപയോഗിക്കുന്നത്‌). വി. കുര്‍ബ്ബാനയില്‍ വെള്ളം ചേര്‍ക്കാതെ വീഞ്ഞ്‌ ഉപയോഗിക്കുന്ന ഏക ക്രൈസ്‌തവസഭയും ഇതാണ്‌.
അര്‍മേനിയന്‍ സഭ എ.ഡി. 582 ല്‍ പുതിയ കലണ്ടര്‍ നടപ്പിലാക്കി. 1775 ല്‍ കലണ്ടര്‍ പരിഷ്‌കരിച്ചു. എല്ലാ വര്‍ഷവും നിശ്ചിത തീയതികളില്‍ വരുന്നതായി (എശഃലറ എലമച്ചഞ്ചച്ച) ഏഴ്‌ പെരുന്നാളുകള്‍ (ജനുവരി 6, 13, ഫെബ്രുവരി 14, ഏപ്രില്‍ 7, സെപ്‌റ്റംബര്‍ 8, നവംബര്‍ 21, ഡിസംബര്‍ 9) മാത്രമേ അര്‍മേനിയന്‍ സഭാ കലണ്ടറിലുള്ളൂ. യേശുക്രിസ്‌തുവുമായും പരിശുദ്ധ കന്യകമറിയാമുമായും ബന്ധപ്പെട്ട മറ്റ്‌ പെരുന്നാളുകള്‍ നിശ്ചിത തീയതിയ്ക്ക്‌ ഏറ്റവും അടുത്ത ഞായറാഴ്‌ചകളില്‍ ആഘോഷിക്കുന്നു. ബുധനാഴ്‌ചയും വെള്ളിയാഴ്‌ചയും നോമ്പുദിവസങ്ങളാണ്‌. വിശുദ്ധത്താരുടെ പെരുന്നാളുകള്‍ ഈ മൂന്ന്‌ ദിവസങ്ങള്‍ (ഞായര്‍, ബുധന്‍, വെള്ളി) ഒഴിവാക്കിയാണ്‌ ആഘോഷിക്കുന്നത്‌. പൌരസ്‌ത്യ സുറിയാനി (കല്‍ദായ) സഭാ കലണ്ടറിലൊഴികെ മറ്റെല്ലാ സഭാ കലണ്ടറിലുകളിലും ഈസ്റ്ററും അതിനോടനുബന്ധിച്ച പെരുന്നാളുകളും (ങീ്‌ലമയഹല എലമച്ചഞ്ചച്ച) മാത്രമേ നിശ്ചിത തീയതികളില്‍ വരാത്തതായിട്ടുള്ളൂ. അര്‍മേനിയന്‍ സഭ പുരാതനമായ പതിവനുസരിച്ച്‌ ക്രിസ്‌മസും ദനഹാ (എപ്പിഫനി) പെരുനാളും ഒരുമിച്ച്‌ “തെയോഫനി” (ഠവലീുവമി്യ) എന്ന പേരില്‍ ജനുവരി ആറിന്‌ ആഘോഷിക്കുന്നു. ക്രിസ്‌മസിന്‌ ഇവര്‍ വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ജൂലിയന്‍ കലണ്ടര്‍ (പഴയരീതി) സ്വീകരിക്കുന്ന വിശുദ്ധനാടുകളിലും മറ്റും ജനുവരി 19–നാണ്‌ ഈ ആഘോഷം. സുപ്രിം കാതോലിക്കാ ഗെവോര്‍ഗ്‌ (ജോര്‍ജ്‌) ഢ ന്റെ കാലത്ത്‌ (1911 – 30) ജറുസലേം പാത്രിയര്‍ക്കേറ്റിലും ജോര്‍ജിയന്‍–റഷ്യന്‍ ഭദ്രാസനങ്ങളിലും ഒഴികെ 1923 ല്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ (പുതിയ രീതി) സ്വീകരിച്ചു.
അര്‍മേനിയന്‍ സഭ അനേകം തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നു. യേശുക്രിസ്‌തുവിന്റെ വിലാവില്‍ കുത്തിയ കുന്തമാണ്‌ ഇവയില്‍ പ്രധാനം. ഇത്‌ വി. തദ്ദായി ശ്‌ളീഹാ കൊണ്ടുവന്നതാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. വി. ഗ്രീഗോറിയോസ്‌ ലൂസാവൊറിച്ചിന്റെ വലതുകരത്തിന്റെ അസ്ഥിയാണ്‌ മറ്റൊരു പ്രധാന തിരുശേഷിപ്പ്‌. വിശുദ്ധ മൂറോന്‍ കൂദാശാ വേളയില്‍ മൂറോന്‍ വാഴ്‌ത്തുന്നതിന്‌ സുപ്രീം കാതോലിക്കാ ഇവ രണ്ടും ഉപയോഗിക്കുന്നു.
യേശുക്രിസ്‌തുവിനെ തൂക്കിയ കുരിശിന്റെയും തലയില്‍ വച്ച മുള്‍ക്കിരീടത്തിന്റെയും അംശങ്ങളും നിസിബിസിലെ മാര്‍ യാക്കോബിന്‌ (+350) ലഭിച്ച നോഹയുടെ പെട്ടകത്തിന്റെ ചെറുകഷണവും സഭ സൂക്ഷിക്കുന്നുണ്ട്‌. വി. യൂഹാനോന്‍ മാംദാന, വി. സ്‌തേഫാനോസ്‌ സഹദാ, വിശുദ്ധ ശ്‌ളീഹത്താരായ അന്ത്രയോസ്‌, തോമസ്‌, തദ്ദായി, ബര്‍ത്തലോമിയോ എന്നിവരുടെ തിരുശേഷിപ്പുകളും അര്‍മേനിയന്‍ സഭ സൂക്ഷിക്കുന്നു.