“സ്വര്‍ഗീയമാലാഖമാര്‍ സ്തുതിക്കുന്നതുപോലെ– ക്രൈസ്തവാരാധനയുടെ ഒരു സാഹിത്യ-ധ്യാനപഠനം”
ഗ്രന്ഥകര്‍ത്താവ്: ജോണ്‍ ഡി. കുന്നത്ത്
നാളെ ഏപ്രില്‍ 13 നു രാവിലെ കോട്ടയം ഞാലിയാകുഴി ബസേലിയോസ് ദയറായില്‍ നടക്കുന്ന ഈവാനിയോസ് തിരുമേനിയുടെ ഓര്‍മപ്പെരുനാളിനോടനുബന്ധിച്ച് കാതോലിക്കാബാവ തിരുമനസ്സുകൊണ്ടു ഈ ഗ്രന്ഥം പ്രകാശനം ചെയ്യുന്നു. സോപാന അക്കാദമിയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത സാഹിത്യകാരനായ ബന്യാമിന്‍ അവതാരിക എഴുതിയിരിക്കുന്നു.
“ഓര്‍ത്തഡോക്സ് സഭയുടെ ആരാധന അനുഭവിച്ചറിയാന്‍ സഹായിക്കുന്നവിധം അതിന്‍റെ സമ്പന്നമായ വേദാര്‍ഥങ്ങളും അലങ്കാരപ്രയോഗങ്ങളും പ്രതീകങ്ങളും മറ്റും വ്യക്തമാക്കാനാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്” (ഫാ. ഡോ. കെ. എം. ജോര്‍ജച്ചന്‍റെ പ്രസാധകക്കുറിപ്പില്‍ നിന്ന്)
“ഈ പുസ്തകം നമ്മുടെ ഉള്ളിലെ കണ്ണു തുറപ്പിക്കും. ഇത് വായിച്ചു ഗ്രഹിച്ച ശേഷം നാം പങ്കെടുക്കുന്ന ആരാധന നിശ്ചയമായും ഇന്നലെ വരെ കണ്ടതില്‍ നിന്നു വ്യത്യസ്തമായിരിക്കും എന്നുറപ്പ്. ഈ പുസ്തകം നമ്മെ നമ്മുടെ വിശ്വാസത്തിലും ആരാധനയിലും ആത്മവിശ്വാസത്തോടെ ഉറച്ചു നില്ക്കാന്‍ സഹായിക്കും. യഥാര്‍ത്ഥ ക്രൈസ്തവീകതയിലേക്കുള്ള ഒരു പാതയാണ് ഈ പുസ്തകം എന്നു നിസ്സംശയം പറയാന്‍ സാധിയ്ക്കും. കാലം കാത്തിരുന്ന ഒരു പാത.” (ബന്യാമിന്‍റെ അവതാരികയില്‍ നിന്ന്)