ഓര്‍ത്തഡോക്സ് സഭ റോജി റോയിയുടെ കുടുംബത്തെ ഏറ്റെടുക്കുന്നു

roji_roy_mosc

 തിരുവന്തപുരത്ത് സ്വകാര്യ നേഴ്സിംഗ് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കെ 2014 നവംബര്‍ 6 ന് കോളജിന്റെ ബഹുില കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ നിന്ന് താഴെ വീണ നിലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കുണ്ടറ നല്ലില പുതിയക്കല്‍ റോബിന്‍ ഭവില്‍ റോജി റോയിയുടെ നിരാലംബമായ കുടുംബത്തെ മലങ്കര ഓര്‍ത്തഡോക്സ് സഭ ഏറ്റെടുക്കുന്നു. അച്ഛന്‍ റോയിയും അമ്മ സജിതയും ജന്മനാ ബധിരരും മൂകരുമാണ്. സമര്‍ത്ഥയായിരുന്ന റോജിയുടെ മരണത്തോടെ തകര്‍ന്നു പോയ ഈ കുടുംബത്തിന്റെ ഭാവിജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗവും ഐക്കണ്‍ ചാരിറ്റീസും ചേര്‍ന്ന് കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുവാന്‍ പദ്ധതി തയ്യാറാക്കിയത്.
ഐക്കണ്‍ ചാരിറ്റീസ് സമാഹരിച്ച് നല്‍കുന്ന 13 ലക്ഷം രൂപയും ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍ യുവജ പ്രസ്ഥാം നല്‍കിയ 2 ലക്ഷം രൂപയും പരിശുദ്ധ കാതോലിക്കാ ബാവാ നേരിട്ട് നല്‍കിയ ഒരു ലക്ഷം ചേര്‍ത്ത് 16 ലക്ഷം രൂപ റോയിയുടേയും സജിതയുടേയും പേരില്‍ സംയുക്തമായി സ്ഥിരത നിക്ഷേപമായിട്ട് അതില്‍ നിന്നു ലഭിക്കുന്ന പലിശ മാസം തോറും കുടുംബത്തിന് ഭാവി ജീവിതത്ത്ി ഉപയോഗിക്കത്തക്കവിധമാണ് ക്രമീകരിക്കുന്നത്. സ്ക്കൂള്‍ വിദ്യാര്‍ത്ഥിയായ സഹോദരന്‍ റോബിന്റെ  വിദ്യാഭ്യാസ ചെലവുകളും സഭ ഏറ്റെടുത്തിട്ടുണ്ട്. ‘റോജി റോയി കാരുണ്യനിധി’ നാളെ (ഏപ്രില്‍ 9)  വൈകിട്ട് 5 മണിയ്ക്ക് ല്ലില സെന്റ് ഗബ്രിയേല്‍ പളളിയില്‍ വച്ച് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ റോജിയുടെ മാതാപിതാക്കള്‍ക്ക് നല്‍കും.
കൊല്ലം ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യ പ്രഭാഷണം നടത്തും. ശ്രീ. എം. എ. ബേബി എം. എല്‍. എ., ശ്രീമതി. പ്രസന്ന രാമചന്ദ്രന്‍(പഞ്ചായത്ത് പ്രസിഡന്റ്) പി.ബി. ഷിബുകുമാര്‍ (വൈസ് പ്രസിഡന്റ്) എന്നിവര്‍ പ്രസംഗിക്കും.