യേശു ക്രിസ്‌സ്തു തന്റെ അന്ത്യഅത്താഴ വേളയിൽ ശിഷ്യന്മാരുടെ കാലുകളെ കഴുകിയത് അനുസ്മരിച്ചുകൊണ്ട് അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയിൽ ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രപോലിത്താ ഇടവകയിൽ നിന്ന് തിരഞ്ഞെടുത്ത 12 പേരുടെ കാലുകൾ കഴുകി .
“നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം” എന്ന തിരുവചനം ക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകികൊണ്ട് പ്രാവർത്തികമാക്കുകയായിരുന്നു.
ഇടവക വികാരി റവ.ഫാ. എം.സി. മത്തായി മാറാഞ്ചേരിൽ, സഹ. വികാരി. റവ.ഫാ ഷാജൻ വർഗീസ് കത്തീഡ്രൽ ട്രസ്റ്റി ശ്രീ .എ. ജെ. ജോയ്കുട്ടി, സെക്രട്ടറി ശ്രീ. സ്റ്റീഫൻ മല്ലേൽ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ കാൽകഴുകൽ ശുശ്രൂഷയുടെ ക്രമീകണങ്ങൾക്ക് നേതൃത്വം നല്കി .