
ഈ വര്‍ഷത്തെ കാതോലിക്കദിനം മാര്‍ച്ച് ഇരുപത്തി ഏഴാം (27) തീയതി വെള്ളിയാഴ്ച്ച അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗീഗോറിയോസ് മെത്രാപ്പോലിത്ത പതാക ഉയര്‍ത്തുകയും പ്രതേക പ്രാര്‍ത്ഥന നടത്തുകയും കത്തീഡ്രല്‍ വികാരിറവ.ഫാ.വര്‍ഗ്ഗീസ് യോഹന്നാന്‍വട്ടപറന്പിലിന്റെയും സഹ.വികാരിറവ.ഫാ.എം .ബി. ജോര്‍ജിന്റ്യും സെക്രട്ടറിശ്രി. മോന്‍സി വര്‍ഗ്ഗീസിന്റെയുംസാന്നിദ്ധ്യത്തില്‍ സഭയുടെ അഖണ്ടതയും സ്വാതന്ത്രിയവും കാക്കുമെന്നും സഭയുടെ മഹത്തായ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുമെന്നും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കാതോലിക്കദിന പ്രതിജ്ഞ കത്തീഡ്രല്‍ ട്രസ്റ്റി ശ്രീ.അനോ ജേക്കബ് ചെല്ലികൊടുക്കുകയും ഇടവക ജനങ്ങള്‍ അത് ഏറ്റുചൊല്ലി പ്രതിജ്ഞ എടുത്തു തുടര്‍ന്ന് കാതോലിക്ക മംഗളഗാനത്തോട് കൂടി ആഘോഷങ്ങള്‍ക്ക് ശുഭപര്യവസാനമായി.