ഓര്‍ത്തഡോക്സ് സഭ ഇമോഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാം തുടങ്ങുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭ വൈകാരിക പ്രതിസന്ധിയിലായവര്‍ക്ക് ആശ്വാസമേകാന്‍ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തമാരംഭിച്ച ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറത്തിന്റെ ഭാഗമായിട്ടാണ് ഇമോഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാം തുടങ്ങുന്നത്. മെഡിക്കല്‍ ഫോറം സെക്രട്ടറിയായി ഡോ. വര്‍ഗീസ് പുന്നൂസിയുെം, ഇമോഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാം സെക്രട്ടറിയായി ഡോ. സിബി തരകനെയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയോഗിച്ചു.  ഈ പദ്ധതിയില്‍ സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവര്‍ക്കായി ഏകദിന ശില്പശാല കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ നടന്നു. ഫാ. ഡോ. കെ. എം. ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ ഫാ. പി. എ. ഫിലിപ്പ് പ്രൊജക്ട് അവതരിപ്പിച്ചു. അഡ്വ. രാജേഷ് മോന്‍, അഡ്വ. ലിറ്റോ പാലത്തിങ്കല്‍, ജോണ്‍ കുന്നത്, അന്നമ്മ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.