കുന്നംകുളം ഭദ്രാസന കണ്‍വെന്‍ഷന്‍ 2015

ഓര്‍ത്തഡോക്സ് കണ്‍വെന്‍ഷന്‍ 2015

കുന്നംകുളം: പരിശുദ്ധ വലിയ നോന്പിലെ പുണ്യദിനങ്ങളില്‍ കുന്നംകുളം ഭദ്രാസന വൈദീക സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 6,7,8 തിയതികളില്‍ ആര്‍ത്താറ്റ് മെത്രാസന അരമനയില്‍ വച്ച് സുവിശേഷയോഗങ്ങള്‍ നടത്തപ്പെടുന്നു. പരിശുദ്ധ ബാവ തിരുമേനി സുവിശേഷയോഗം ഉദ്ഘാടനം ചെയ്യുന്നതും, അനുഗ്രഹ സന്ദേശം നല്‍കുകയും ചെയ്യുന്നതാണ്. റവ.ഫാ.ജോജി കെ.ജോയ്, ശ്രീ.ബിജു വി.പന്തപ്ലാവ്, റവ.ഫാ.ഫിലിപ്പ് തരകന്‍ എന്നിവര്‍ ദൈവവചനം പ്രസംഗിക്കുന്നതാണ്. ജനറല്‍ കണ്‍വീനര്‍ ഫാ.ജോസഫ് ചെറുവത്തൂര്‍, വൈദീക സംഘം സെക്രട്ടറി ഫാ.പത്രോസ് ജി.പുലിക്കോട്ടില്‍, ഭദ്രാസന സെക്രട്ടറി ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്, പബ്ളിസിറ്റി കണ്‍വീനര്‍ ഫാ.സക്കറിയ കൊള്ളന്നൂര്‍, ഗായകസംഘം കണ്‍വീനര്‍ ഫാ.ഗീവര്‍ഗ്ഗീസ് വര്‍ഗ്ഗീസ് ചാരിറ്റി കണ്‍ വീനര്‍ ഫാ.ഗീവര്‍ഗ്ഗീസ് ജോണ്‍സണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു