ബാഗ്ദാദ്: സിറിയയില്‍ 90 ക്രൈസ്തവരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി. ‘മനുഷ്യാവകാശങ്ങള്‍ക്കായുള്ള സിറിയന്‍ നിരീക്ഷക സമിതി’ എന്ന ബ്രിട്ടീഷ് ന്നദ്ധ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. അല്‍ ജസീറ ചാനലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. വടക്കു കിഴക്കന്‍ സിറിയയിലെ അസിറിയന്‍ വിഭാഗത്തില്‍പെട്ട ക്രൈസ്തവ വിശ്വാസികളെയാണ് തട്ടിക്കൊണ്ടുപോയത്.
കുര്‍ദിഷ് സൈന്യത്തിന്റെ പിടിയിലായിരുന്ന അല്‍ ഹസാഖ പ്രവിശ്യയിലെ രണ്ട് അസിറിയന്‍ ഗ്രാമങ്ങളിലുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്. ഈ പ്രദേശം ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചടക്കുകയായിരുന്നു. തല്‍ ശാമിറാം ഗ്രാമത്തില്‍നിന്ന് 56 പേരെ തട്ടിക്കൊണ്ടുപോയതായി നേരത്തെ നിരീക്ഷക സമിതി നേരത്തെ അറിയിച്ചിരുന്നു.