കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് സുവര്‍ണ ജൂബിലി സമാപനം 20-ന്

kottarakkara_college

കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം 20ന്. ജൂബിലി സ്മാരകമായി നിര്‍മിച്ച ഗോള്‍ഡന്‍ ജൂബിലി ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം 10.30നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിക്കും.

ഇടുക്കി ഭദ്രാസനാധിപന്‍ മാത്യുസ് മാര്‍ തേവോദോസിയോസ്, കൊട്ടാരക്കര – പുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് എന്നിവര്‍ കൂദാശയ്ക്കു കാര്‍മികത്വം വഹിക്കും. ജൂബിലി ആഘോഷങ്ങളുടെ സമാപനം ഒരു മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മാനേജര്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി പ്രഭാഷണം നടത്തും. ഭവനദാന പദ്ധതിയുടെ താക്കോല്‍ദാനം പി. അയിഷ പോറ്റി എംഎല്‍എ നിര്‍വഹിക്കും.

ജൂബിലി സ്മാരകമായി 2.75 കോടി രൂപ ചെലവിട്ടാണു കെട്ടിടം നിര്‍മിച്ചതെന്നു പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജോസുകുട്ടി, പ്രോഗ്രാം കണ്‍വീനര്‍ പ്രഫ. തോമസ് പി. ജോര്‍ജ്, പ്രഫ. ജേക്കബ് വര്‍ഗീസ് വടക്കടം, കെ.ഒ. രാജുക്കുട്ടി എന്നിവര്‍ അറിയിച്ചു. എസി കോണ്‍ഫറന്‍സ് ഹാള്‍, മള്‍ട്ടി തിയറ്റര്‍, കംപ്യൂട്ടര്‍ ലാബ്, ഓഫിസ് സൌകര്യങ്ങള്‍ എന്നിവ ഇതിലുണ്ട്.