മാധവശ്ശേരി പള്ളിയില്‍ പരിശുദ്ധ തെവോദോറോസ് സഹധായുടെ ഓര്‍മ്മ പെരുന്നാളിനു കൊടിയേറി

madavaserymadavasery1


അപ്പോസ്തോലിക സഭകള്‍ രക്ത സാക്ഷികളുടെ കൂട്ടത്തില്‍ ആദരിക്കുകയും , അപ്രേം പിതാവിനോടൊപ്പം വലിയ നോമ്പിലെ ആദ്യ ശനിയാഴ്ച ഓര്‍മ്മ അനുഷ്ടിക്കുകയും ചെയ്യുന്ന മാര്‍ തെവോദോറോസ് സഹധായുടെ നാമത്തില്‍ സ്ഥിതി ചെയ്യുന്ന ഭാരതത്തിലെ ഏക ദൈവാലയമായ പുത്തൂര്‍ മാധവശ്ശേരി പള്ളിയില്‍ മാര്‍ തെവോദോറോസ് സഹാധായുടെ ഓര്‍മ്മ പെരുന്നാളിന്റെ കൊടിയേറ്റ് കര്‍മ്മം ഇന്നലെ ( 15.02.2015 ) വി. കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി Rev.Fr. Mathew Abraham നിര്‍വഹിച്ചു.

അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യുലിയോസ്മേത്രാപോലീതായുടെ കാര്‍മ്മികത്വത്തില്‍ ഫെബ്രുവരി 22 ഞായാറാഴ്ച നടക്കുന്ന വി. കുര്‍ബാനയോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിക്കുന്നതാണ്. പ്രാര്‍ത്ഥന യോഗങ്ങളുടെയും, ആത്മീയ സങ്ങടനകളുടെയും വാര്‍ഷികം ( കൊയിനോണിയ ) , വചന പ്രഘോഷണം, ധ്യാനം, റാസ , ആകാശ ദീപ കാഴ്ച തുടങ്ങിയവ പെരുന്നാളിന്റെ വിവിധ ദിവസങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.

കൊന്‍സ്ടാന്റിനോപോളിലെ ( ഇന്നത്തെ തുര്‍ക്കി ) പ്രധാന ദൈവാലയമായിരുന്ന ” ഹഗിയ സോഫിയ ‘ എന്നാ ദൈവാലയത്തിലെ വിശുദ്ധ സ്ഥലത്തിന്റെയും , വിശിഷ്ട ഉപകരണങ്ങളുടെയും സൂക്ഴിപ്പുകാരനായ ഒരു സന്യാസി പട്ടക്കാരനായിരുന്നു മാര്‍ തെവോദോറോസ്. വിശുദ്ധ ദൈവാലയത്തിന്റെ സംരക്ഷനാര്തം ജീവന്‍ ബലിയര്‍പ്പിച്ച ആ പരിശുദ്ധന്റെ മധ്യസ്തയില്‍ അഭയം പ്രാപിച്ചു കൊണ്ട് പെരുന്നാളിലും ഇതര ചടങ്ങുകളിലും സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും കര്തൃ നാമത്തില്‍ സ്വാഗതം ചെയ്യുന്നു..

മാര്‍ തെവോദോറോസ് സഹാധായുടെ ജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടവകയുടെ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

http://www.stthevodorosechurch.com/oursaints.php