മൂന്ന്  നോമ്പ്  ആചരണവും  ധ്യാന പ്രസംഗവും

 

അബുദാബി  സെന്റ്‌  ജോർജ് ഓർത്തോഡോക്സ്  കത്തീഡ്രലിൽ പരിശുദ്ധ  മൂന്ന്നോമ്പും   ധ്യാന പ്രസംഗവും  ജനുവരി  26,27,28 തിയതികളിലായി  നടത്തപ്പെടുന്നു.    തിരുവനന്തപുരം  കാരുണ്യ സെന്റെറിലെ   റവ. ഫാ. തോമസ്‌ ജോണ്‍  26, തിങ്കൾ  , 27 ചൊവ്വാ എന്നീ  ദിവസങ്ങളിൽ  ധ്യാന പ്രസംഗം  നടത്തും . ജനുവരി  28 ന്   ബുധനാഴ്ച  വൈകുന്നേരം  7 മണിക്ക്  സന്ധ്യ നമസ്കാരവും, വിശുദ്ധ  കുർബ്ബാനയും തുടർന്ന് നേർച്ചവിളമ്പും ഉണ്ടായിരിക്കും .

കത്തീഡ്രൽ വികാരി  റവ .ഫാ . M.C. മത്തായി മാറാഞ്ചേരിൽ. സഹ . വികാരി  റവ .ഫാ. ഷാജൻ വർഗീസ്  , ഇടവക  ട്രസ്റ്റീ   ശ്രീ A.J. ജോയ്കുട്ടി, സെക്രട്ടറി  ശ്രീ  സ്റ്റീഫൻ  മല്ലേൽ,  മാനേജിംഗ്  കമ്മറ്റി അംഗങ്ങൾ  എന്നിവർ മൂന്ന് നോമ്പിനോടനുബന്ധിച്ചുള്ള   ക്രമീകരണങ്ങൾക്ക് നേതൃത്വം  നൽകുന്നു