മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഫാര്‍മസിസ്റുകള്‍, ലാബ് ടെക്നീഷ്യന്‍സ്, പാരാമെഡിക്കല്‍ സ്റാഫ് എന്നിവരെ ഉള്‍പ്പെടുത്തി മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം ആരംഭിച്ചു. Photo Gallery
കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇടവക പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 9ന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ ഫോറത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഡോ.തോമസ് മാര്‍ അത്താനാസിയോസ് അത്താനാസിയോസ് നിര്‍വഹിച്ചു.
ഉദ്ദേശലക്ഷ്യങ്ങള്‍
- രോഗങ്ങളും രോഗികളും വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമുള്ള വിദഗ്ദ്ധ ഉപദേശം നല്‍കുക.
- ആരോഗ്യ പരിപാലം സംബന്ധിച്ച ബോധവല്‍ക്കരണ ക്ളാസുകള്‍ ഇടവകകള്‍തോറും സംഘടിപ്പിക്കുക
- സഭയുടെ മെഡിക്കല്‍ മേഖലയിലുള്ള സ്ഥാപങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും വിദഗ്ദ്ധ പരിശീലനം സിദ്ധിച്ചവരുടെ സേവനം ലഭ്യമാക്കുക.
- മെഡിക്കല്‍ രംഗത്തുള്ളവരുടെ കൂട്ടായ്മകളും സംഗമങ്ങളും സംഘടിപ്പിക്കുക.
- അര്‍ഹരായവര്‍ക്ക് സൌജ്യ ചികിത്സയ്ക്കുള്ള സഹായം നല്‍കുക.
- വാര്‍ദ്ധക്യത്തിലും, രോഗാവസ്ഥയിലും കഴിയുന്ന ആരുമില്ലാത്തവര്‍ക്ക് പാലിയേറ്റീവ് കെയര്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ മേഖലാടിസ്ഥാനത്തില്‍ ചെയ്യുക.
- മെഡിക്കല്‍ രംഗത്തുള്ളവരുടെ ഇന്റര്‍നെറ്റ് കൂട്ടായ്മ സംഘടിപ്പിക്കുക.

