മലങ്കര ഓർത്തോഡോക്സ് സഭ യു.എ.ഇ. ലെ ഭരണാധികാരികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈതാങ്ങേകുന്നു

Kalpana 

മലങ്കര ഓർത്തോഡോക്സ് സഭ യു .എ . ഇ ലെ  ഭരണാധികാരികളുടെ  ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈതാങ്ങേകുന്നു.

മദ്ധ്യപൗരസ്‌ത്യ ദേശങ്ങളിലെ അതിശൈത്യം;ദുരന്തനിവാരണത്തിന് ഓര്‍ത്തഡോക്‍സ്‌ സഭയും

കോട്ടയം : ലബനോന്‍, ജോര്‍ദ്ദാന്‍, സിറിയ മുതലായ മദ്ധ്യപൌരസ്ത്യ ദേശങ്ങളിലെ അതിശൈത്യം നിമിത്തം അത്യധികം ക്ളേശിക്കുന്ന 32 ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ക്ക് ഓര്‍ത്തഡോക്സ് സഭ സഹായഹസ്തം വാഗ്ദാനം ചെയ്തു. യു.എ.ഇ. പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മഖ്തും എന്നിവരും സന്നദ്ധ സംഘടനകളുടെയും ആ രാജ്യത്തെ സര്‍വ്വനിവാസികളുടെയും പിന്തുണയോടെ ദുരന്തനിവാരണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പരിശുദ്ധ സഭയുടെ സഹകരണം ഭരണാധികാരികള്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്തത് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് വലിയൊരു അംഗീകാരമാണ്. അഭയാര്‍ത്ഥികള്‍ക്കും, മറ്റ് ദുരന്തബാധിതര്‍ക്കും ഭക്ഷണവും വസ്ത്രവും എത്തിച്ചുകൊടുക്കുവാനുള്ള യു.എ.ഇ. സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും ശ്രമങ്ങള്‍ക്ക് സഭാ വിശ്വാസികള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയും പ്രാത്ഥനയോടും ദൈവാശ്രയത്തോടും നിര്‍വഹിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കല്പനയിലൂടെ ഉദ്ബോദിപ്പിച്ചു.