പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ ചരമസുവര്‍ണ്ണ ജൂബിലി സമാപസമ്മേളനം നാളെ (04-01-2015)

HH_Geevarghese_II

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷായിരുന്ന് മൂന്നര പതിറ്റാണ്ട് നേതൃത്വം നല്‍കിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി സമാപസമ്മേളനം നാളെ (04-01-2015, ഞായര്‍) നടക്കും.
ഞായറാഴ്ച 3 മണിക്ക് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ എത്തിച്ചേരുന്ന വിശിഷ്ടാതിഥികളെ സമ്മേളന നഗറിലേക്ക് സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൌവ്വത്തില്‍, സി.എസ്.ഐ. സഭ ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മന്‍, വനം ഗതാഗത വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ. മാണി എം.പി., വൈദീക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കാാനാട്ട്, അല്‍മായ ട്രസ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, റബ്കോ ചെയര്‍മാന്‍ വി.എന്‍. വാസവന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍ എന്നിവര്‍ പ്രസംഗിക്കും.
സഭയുടെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റ് പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പള്ളികളില്‍ നിന്ന് പ്രതിിധികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ ആളുകളെ ഇറക്കിയതിനുശേഷം ബസേലിയസ് കോളജ് ഗ്രൌണ്ട്, എം.ഡി. ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
ഇന്ന് രാവിലെ 7് പ്രഭാത നമസ്ക്കാരം 8് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍  കാതോലിക്കാ ബാവാ തിരുമിനിയുടെ മുഖ്യകാര്‍മ്മികത്വത്തിലും മറ്റ് സഹോദര മെത്രാപ്പോലീത്താമാരുടെ സഹകാര്‍മ്മികത്വത്തിലും വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് പ്രദിക്ഷിണം, ധൂപപ്രാര്‍ത്ഥന, കൈമുത്ത്,നേര്‍ച്ചവിളമ്പ് എന്നിവ നടക്കും. 11 മണിക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹെഡ്ക്വാര്‍ട്ടേഴ്സ് ഓഫീസ് മന്ദിരത്തിന്റെ കൂദാശയും ടക്കും.
ഇന്ന് രാവിലെ 11.30-് ദേവലോകം കാതോലിക്കേറ്റ് അരമ ഓഡിറ്റോറിയത്തില്‍  (03-01-2015, ശനി) നടക്കുന്ന വിദ്യാഭ്യാസ സമ്മേളം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. മാത്യൂസ് മാര്‍ തേവോദോസ്യോസ് തിരുമിേ അദ്ധ്യക്ഷത വഹിക്കും. സ്പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തും. പുരസ്ക്കാര ജേതാക്കളായ അദ്ധ്യാപകരെ സമ്മേളനത്തില്‍ ആദരിക്കും.