ആദര്‍ശനിഷ്ഠനായ അജപാലകന്‍ / ഫാ. ഡോ. റ്റി. ജെ. ജോഷ്വാ
ദീര്‍ഘനാള്‍ ഉറ്റ ആത്മബന്ധം പുലര്‍ത്തുകയും, നിരന്തരമായി ആശയവിനിമയം ചെയ്തിട്ടുള്ളവരുമായ വ്യക്തികളെ അനുസ്മരിക്കുന്നത് അത്യന്തം ഹൃദ്യമായ ഒരു കാര്യമാണ്. സുദീര്‍ഘ ബന്ധങ്ങളിലെ സന്തോഷകരമായ കാര്യങ്ങളെ അയവിറക്കുന്നതിനും, സന്തുഷ്ടി കൈവരുത്തുന്നതിനും അതു സഹായിക്കും. അത്തരം അനുസ്മരണകള്‍ പിന്‍തലമുറയ്ക്ക് മുതല്‍ക്കൂട്ടായി പരിഗണിക്കാം. ജീവിതം ധന്യമാകുന്നത് ഉത്തമബന്ധങ്ങള്‍…